Tuesday, January 18, 2022

ശ്രീലങ്കയെ ഒമ്പത് വിക്കറ്റിന് തകർത്തെറിഞ്ഞു; അണ്ടർ19 ഏഷ്യാ കപ്പ് കിരീടം ചൂടി ടീം ഇന്ത്യ

Must Read

ദുബായ്: ശ്രീലങ്കയെ ഒമ്പത് വിക്കറ്റിന് തകർത്ത് അണ്ടർ19 ഏഷ്യാ കപ്പ് കിരീടം ചൂടി ടീം ഇന്ത്യ. മഴ തടസപ്പെടുത്ത കളിയിൽ ഡക്ക്വർത്ത് ലൂയിസ് നിയമ പ്രകാരം മത്സരം 38 ഓവറായി കുറച്ചിരുന്നു.ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 38 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി 106 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 21.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തുകയായിരുന്നു.

ഇന്ത്യൻ ബൗളർമാരുടെ മികവിന് മുന്നിൽ ശ്രീലങ്കൻ ബാറ്റിംഗ് നിരയ്ക്ക് പിടിച്ചു നിൽക്കാനായില്ല. നാല് താരങ്ങൾ മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കടന്നത്. ഇന്ത്യയ്ക്കായി വിക്കി ഒസ്ത്‌വാൾ മൂന്ന് വിക്കറ്റും കൗശൽ താംബെ രണ്ടു വിക്കറ്റും നേടി.56 റൺസോടെ പുറത്താകാതെ നിന്ന ആങ്ക്രിഷ് രഘുവൻഷിയും 49 പന്തിൽ 31 റൺസുമായി പുറത്താകാതെ നിന്ന ഷയ്ഖ് റഷീദുമാണ് ഇന്ത്യയെ അനയാസ വിജയത്തിലെത്തിച്ചത്. ഓപ്പണർ ഹർനൂർ സിങ്ങ് 5 രൺസ് എടുത്ത് പുറത്തായി. ഇന്ത്യൻ യുവനിരയുടെ എട്ടാം എഷ്യാകപ്പ് കിരീടനേട്ടമാണിത്.

Leave a Reply

Latest News

കൊവിഡ് വ്യാപനം; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം; വെർച്വൽ ക്യൂ വഴി മാത്രം ദർശനം, ചോറൂണ് വഴിപാട് നിർത്തി

തൃശ്ശൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം കടുപ്പിച്ചു. പ്രതിദിനം 3000 പേർക്ക് മാത്രം ദർശനം അനുവദിക്കും. വെർച്വൽ ക്യൂ വഴി മാത്രമായിരിക്കും...

More News