Thursday, January 27, 2022

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഒമ്പതാമത് കാതോലിക്കായും സഭാധ്യക്ഷനുമായി ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സ്ഥാനാരോഹണം ചെയ്തു

Must Read

പരുമല: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഒമ്പതാമത് കാതോലിക്കായും സഭാധ്യക്ഷനുമായി ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സ്ഥാനാരോഹണം ചെയ്തു. ഇന്നു രാവിലെ പരുമല സെമിനാരി ദേവാലയത്തില്‍ നടന്ന വിശുദ്ധകുര്‍ബാനമധ്യേയായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷ.

സ​ഭ​യു​ടെ സീ​നി​യ​ര്‍ മെ​ത്രാ​പ്പോ​ലീ​ത്ത കു​ര്യാ​ക്കോ​സ് മാ​ര്‍ ക്ലീ​മി​സ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. സ​ഭ​യി​ലെ എ​ല്ലാ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും സ​ഹോ​ദ​രീ​സ​ഭാ​മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.

കാ​തോ​ലി​ക്കാ സ്ഥാ​ന​ത്തേ​ക്കും മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത സ്ഥാ​ന​ത്തേ​ക്കും സ​ഭ സു​ന്ന​ഹ​ദോ​സും മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യും ശി​പാ​ര്‍​ശ ചെ​യ്ത ഡോ.​മാ​ത്യൂ​സ് മാ​ര്‍ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യെ ഇ​ന്ന​ലെ പ​രു​മ​ല​യി​ല്‍ ചേ​ര്‍​ന്ന മ​ല​ങ്ക​ര സു​റി​യാ​നി ക്രി​സ്ത്യാ​നി അ​സോ​സി​യേ​ഷ​നാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

അ​സോ​സി​യേ​ഷ​ന്‍ വേ​ദി​യി​ല്‍ ത​ന്നെ മാ​ത്യൂ​സ് മാ​ര്‍ സേ​വേ​റി​യോ​സ് മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ സ്ഥാ​ന ചി​ഹ്ന​ങ്ങ​ള്‍ സ്വീ​ക​രി​ച്ച് ചു​മ​ത​ല​യേ​റ്റു. തു​ട​ര്‍​ന്ന് പ​രു​മ​ല പ​ള്ളി​യി​ല്‍ പ്രാ​ര്‍​ഥ​ന ന​ട​ത്തി. സു​ന്ന​ഹ​ദോ​സ് ചേ​ര്‍​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ന് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ ന​ട​ന്ന​ത്. ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ എ​ന്ന പേ​ര് അ​ദ്ദേ​ഹം സ്വീ​ക​രി​ച്ചു.

വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് കു​ര്യാ​ക്കോ​സ് മാ​ര്‍ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. കു​ര്‍​ബാ​ന മ​ധ്യേ ഡോ.​യൂ​ഹാ​നോ​ന്‍ മാ​ര്‍ മി​ലി​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത വ​ച​ന​ശു​ശ്രൂ​ഷ ന​ട​ത്തി. തു​ട​ര്‍​ന്ന് പ​രി​ശു​ദ്ധാ​ത്മ​വാ​സ​ത്തി​നു​വേ​ണ്ടി​യു​ള്ള പ്രാ​ര്‍​ഥ​ന​യോ​ടെ ശു​ശ്രൂ​ഷ​ക​ള്‍ ആ​രം​ഭി​ച്ചു.

ശു​ശ്രൂ​ഷാ മ​ധ്യേ നി​യു​ക്ത കാ​തോ​ലി​ക്ക​യി​ല്‍ നി​ന്നു സ​മ്മ​ത​പ​ത്രം സ്വീ​ക​രി​ക്കു​ക​യും സ​ഭാ പാ​ര​മ്പ​ര്യ​പ്ര​കാ​ര​മു​ള്ള പേ​ര് ന​ല്‍​കി മു​ഖ്യ​കാ​ര്‍​മി​ക​ന്‍ പൗ​ര​സ്ത്യ കാ​തോ​ലി​ക്കാ സ്ഥാ​ന​ത്തേ​ക്ക് അ​ദ്ദേ​ഹ​ത്തെ അ​ഭി​ഷേ​കം ചെ​യ്യു​ക​യു​മു​ണ്ടാ​യി.

മു​ഖ്യ​കാ​ര്‍​മി​ക​ന്‍ പു​തി​യ കാ​തോ​ലി​ക്കാ​യു​ടെ നാ​മ​ക​ര​ണം ന​ട​ത്തി സ്ഥാ​നാ​രോ​ഹ​ണ പ്ര​ഖ്യാ​പ​നം ന​ട​ത്തി. തു​ട​ര്‍​ന്ന് സിം​ഹാ​സ​ന​ത്തി​ലി​രു​ത്തി ഇ​ദ്ദേ​ഹം സ്ഥാ​ന​ത്തി​നു യോ​ഗ്യ​നാ​കു​ന്നു എ​ന്ന​ര്‍​ഥ​മു​ള്ള ഓ​ക്‌​സി​യോ​സ് … ചൊ​ല്ലി.

ഇ​ന്ന​ലെ പ​രു​മ​ല​യി​ല്‍ ചേ​ര്‍​ന്ന സു​റി​യാ​നി ക്രി​സ്യാ​നി അ​സോ​സി​യേ​ഷ​ന്‍ യോ​ഗ​ത്തി​ല്‍ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി സ​ഭ​യു​ടെ വി​വി​ധ ഭ​ദ്രാ​സ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 3500ല​ധി​കം പ്ര​തി​നി​ധി​ക​ള്‍ വെ​ര്‍​ച്വ​ല്‍ പ്ലാ​റ്റ് ഫോ​മി​ല്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

ഉ​ച്ച​യ്ക്ക് പ​രു​മ​ല പ​ള്ളി​യി​ല്‍ പ്രാ​ര്‍​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ലേ​ക്ക് മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രെ സ്വീ​ക​രി​ച്ചാ​ന​യി​ച്ചു. തു​ട​ര്‍​ന്നു ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ സീ​നി​യ​ര്‍ മെ​ത്രാ​പ്പോ​ലീ​ത്ത കു​ര്യാ​ക്കോ​സ് മാ​ര്‍ ക്ലീ​മി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​ഡോ.​ടി.​ജെ. ജോ​ഷ്വ ധ്യാ​നം ന​യി​ച്ചു.

അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ന്‍ നോ​ട്ടീ​സ് ക​ല്പ​ന വാ​യി​ച്ചു. കാ​തോ​ലി​ക്കാ​യു​ടെ പി​ന്‍​ഗാ​മി​യും മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യി ഡോ.​മാ​ത്യൂ​സ് മാ​ര്‍ സേ​വേ​റി​യോ​സി​ന്‍റെ പേ​ര് നേ​ര​ത്തെ സു​ന്ന​ഹ​ദോ​സും സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യും നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

ഇ​ത​നു​സ​രി​ച്ചു​ള്ള നാ​മ​നി​ര്‍​ദേ​ശം വ​ര​ണാ​ധി​കാ​രി ഫാ.​അ​ല​ക്സാ​ണ്ട​ര്‍ ജെ. ​കു​ര്യ​ന്‍ അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം കു​ര്യാ​ക്കോ​സ് മാ​ര്‍ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​റി​യി​ച്ചു.

തു​ട​ര്‍​ന്ന് മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ള്‍ ന​ട​ന്നു. പൗ​രാ​ണി​ക സ്ഥാ​ന വ​സ്ത്ര​ങ്ങ​ളും മാ​ല​ക​ളും കു​രി​ശും അം​ശ​വ​ടി​യും അ​ദ്ദേ​ഹ​ത്തി​നു കൈ​മാ​റി. മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ര്‍ ഇ​ത് അ​ണി​യി​ച്ചു. തു​ട​ര്‍​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത സിം​ഹാ​സ​നാ​രു​ഢ​നാ​കു​ക​യും വി​ശ്വാ​സി​ക​ളെ ആ​ശി​ര്‍​വ​ദി​ക്കു​ക​യും ചെ​യ്തു.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News