Sunday, July 25, 2021

ബാറുകളും കൺസ്യൂമർഫെഡ് മദ്യവിൽപന കേന്ദ്രങ്ങളും ഇന്നുമുതൽ സമരത്തിൽ; ഉടനൊന്നും ചർച്ചക്കില്ലെന്ന് സർക്കാർ

Must Read

ലാഭവിഹിതം കുറച്ചതിൽ പ്രതിഷേധിച്ചു ബാറുകളും കൺസ്യൂമർഫെഡ് മദ്യവിൽപന കേന്ദ്രങ്ങളും ഇന്നുമുതൽ സമരത്തിൽ.മദ്യവിൽപനയിൽ നിന്നുള്ള ലാഭവിഹിതം ബവ്റിജസ് കോർപറേഷൻ 8 ശതമാനത്തിൽ നിന്ന് 25% ആക്കിയതോടെയാണു ബാർ ഹോട്ടൽ ഉടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ എതിർപ്പുമായി രംഗത്തെത്തിയത്. കൺസ്യൂമർഫെഡ് മദ്യവിൽപന കേന്ദ്രങ്ങൾക്കുള്ള ലാഭവിഹിതം 8 ശതമാനത്തിൽ നിന്ന് 20% ആയാണു കൂട്ടിയത്. മദ്യക്കമ്പനികളിൽ നിന്നു കമ്മിഷൻ തട്ടാനാണു വെയർഹൗസ് മാർജിൻ കൂട്ടിയതെന്നു ബാർ ഉടമകളുടെ സംഘടന ആരോപിക്കുന്നു. എന്നാൽ, സാമ്പത്തിക നഷ്ടം മറികടക്കാൻ വേണ്ടിയാണെന്നു ബവ്കോ വിശദീകരിക്കുന്നു.

അടച്ചിടുമെന്നു പ്രഖ്യാപിച്ചിരിക്കെ, ഉടനെയൊന്നും ചർച്ചയ്ക്കു സർക്കാർ നീക്കമില്ല. അതേസമയം, മദ്യക്കമ്പനികൾക്കു വില കൂട്ടി നൽകുന്നതിന് ഇപ്പോഴത്തെ സാഹചര്യം സർക്കാരിനു സഹായകമായേക്കുമെന്നു ബാർ ഉടമകൾ വിലയിരുത്തുന്നു.

ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി മദ്യശാലകൾ തുറക്കാൻ അനുവദിച്ചതോടെ പാഴ്സലായി മദ്യം നൽകാനാണു ബാറുകൾക്കും അനുവാദമുള്ളത്. പാഴ്സൽ മദ്യം ബവ്കോയുടെ അതേ വിലയ്ക്കു വിൽക്കണമെന്നാണു സർക്കാർ ഉത്തരവ്. എന്നാൽ, വെയർഹൗസ് മാർജിൻ തുക കൂട്ടിയതോടെ, വാങ്ങുന്ന മദ്യത്തിനു കൂടിയ വില നൽകേണ്ടി വരുമെന്നും ഇതു നഷ്ടത്തിലേക്കു നയിക്കുമെന്നുമാണു ബാർ ഉടമകളുടെ നിലപാട്. ഇക്കാര്യം എക്സൈസ് മന്ത്രിയെ അറിയിച്ചിരുന്നു. എന്നാൽ, ചർച്ചയ്ക്കുള്ള ഒരുക്കങ്ങളൊന്നും സർക്കാ‍ർ തലത്തിൽ നടന്നിട്ടില്ല. കൺസ്യൂമർഫെഡിന്റെ വിൽപന കേന്ദ്രങ്ങൾ ഇപ്പോഴത്തെ സ്റ്റോക്ക് തീരുന്ന മുറയ്ക്ക് അടച്ചിടാനാണു നീക്കം.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം...

More News