Wednesday, September 23, 2020

ഒരു മേശയിൽ 2 പേർ; പാഴ്സൽ നിർത്തും; സംസ്ഥാനത്തെ ബാറുകളും ബീയര്‍ വൈന്‍ പാര്‍ലറുകളും തുറക്കുന്നു

Must Read

സംസ്ഥാനത്ത് ഒരു മാസത്തിനുള്ളില്‍ പരക്കെ സമൂഹവ്യാപനത്തിന് സാധ്യത; ഉറവിടം അറിയാത്ത രോഗബാധയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുന്നത് ഇതിന്റെ സൂചന

തിരുവനന്തപുരം : കേരളം കോവിഡ് സമൂഹവ്യാപന ഭീതിയില്‍. സംസ്ഥാനത്ത് ഒരു മാസത്തിനുള്ളില്‍ പരക്കെ സമൂഹവ്യാപനത്തിന് സാധ്യതയെന്ന് വിലയിരുത്തല്‍. ഉറവിടം അറിയാത്ത രോഗബാധയും ടെസ്റ്റ്...

സാലറി കട്ടിൽ സര്‍വീസ് സംഘടനകള്‍ ഇന്ന് നിലപാട് അറിയിക്കും

തിരുവനന്തപുരം : സർക്കാർ മുന്നോട്ടുവെച്ച സാലറി കട്ടിൽ സര്‍വീസ് സംഘടനകള്‍ ഇന്ന് നിലപാട് അറിയിക്കും. ഒരു മാസത്തെ ശമ്പളം പിടിച്ചെടുത്ത് ട്രഷറിയില്‍ നിക്ഷേപിക്കുകയെന്ന...

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ആരോഗ്യമന്ത്രിമാരുടെയും ഉന്നതതല യോഗം ഇന്നുനടക്കും

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ആരോഗ്യമന്ത്രിമാരുടെയും ഉന്നതതല യോഗം ഇന്നുനടക്കും. യോഗത്തില്‍ കോവിഡ്...

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെത്തുടർന്ന് പൂട്ടിയ സംസ്ഥാനത്തെ ബാറുകളും ബീയര്‍ വൈന്‍ പാര്‍ലറുകളും തുറക്കുന്നു. എക്സൈസ് വകുപ്പിന്‍റെ ശുപാര്‍ശയില്‍ സർക്കാർ ഉടന്‍ തീരുമാനം എടുത്തേക്കുമെന്നാണ് റിപ്പോർട്ട്. ബാറുകൾ തുറക്കുന്നതിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും അനുകൂല നിലപാടാണ് സ്വീകരിച്ചത്.

എക്സൈസ് കമ്മീഷണറുടെ ശുപാർശ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. എക്സൈസ് മന്ത്രിയുടെ കുറിപ്പ് സഹിതമാണ് സുപാർശ കൈമാറിയിട്ടുള്ളത്. ബാറുകൾ തുറക്കാൻ അനുമതി നൽകിയാലും ആരോഗ്യവകുപ്പിന്റെ കർശന മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവർത്തിക്കാൻ അനുവദിക്കുക.

കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് പൂട്ടിയ ബാറുകൾ രാജ്യത്ത് പലഭാഗത്തും തുറക്കാൻ അതത് സംസ്ഥാനസർക്കാരുകൾ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ബാറുകൾ തുറക്കുന്നതിൽ തീരുമാനം നീട്ടുകയായിരുന്നു.

ലൈസൻസ് ഫീസ് ഇനത്തിൽ വൻ തുക നൽകുന്ന തങ്ങൾക്ക് ഇതു വൻ സാമ്പത്തിക ബാധ്യത വരുത്തുന്നതായി ബാർ ഹോട്ടൽ ഉടമകളുടെ സംഘടന അറിയിച്ചിരുന്നു. 

മറ്റു സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നതു പോലെ കേരളത്തിലും തുറക്കണമെന്നാവശ്യപ്പെട്ടു സംഘടന നിവേദനം നൽകി.

വിഷയം വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്ത് അനുകൂല നിലപാടെടുത്തു. പഞ്ചാബ്, ബംഗാൾ, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്ന പശ്ചാത്തലത്തിൽ കേരളത്തിലും തുറക്കാമെന്നാണ് എക്സൈസ് കമ്മിഷണറുടെ ശുപാർശ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള നിർദേശമാവും പുറപ്പെടുവിക്കുകയെന്നാണു സൂചന. 

സംസ്ഥാനത്ത് 596 ബാറുകളും 350 ബീയർ–വൈൻ പാർലറുകളുമാണുള്ളത്. 

മാർച്ചിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചതു മുതൽ ഇവ അടഞ്ഞു കിടക്കുകയാണ്.

ഒരു മേശയിൽ 2 പേർ; പാഴ്സൽ നിർത്തും

ബാറുകൾ തുറന്നാൽ ഇവിടത്തെ പാഴ്സൽ വിൽപന അവസാനിപ്പിക്കും. രാവിലെ 9 മുതൽ രാത്രി 9 വരെയാകും പ്രവർത്തന സമയം. നിശ്ചിത അകലത്തിൽ കസേരകൾ ഇടണമെന്നും ഒരു മേശയിൽ 2 പേർ മാത്രമേ പാടുള്ളൂവെന്നും നിർദേശം നൽകും.

English summary

Bars and beer and wine parlors are reopening in the closed state following the Kovid expansion. It is reported that the government will take a decision soon on the recommendation of the Excise Department. The CPM state secretariat also took a favorable stance in opening the bars.

Leave a Reply

Latest News

സംസ്ഥാനത്ത് ഒരു മാസത്തിനുള്ളില്‍ പരക്കെ സമൂഹവ്യാപനത്തിന് സാധ്യത; ഉറവിടം അറിയാത്ത രോഗബാധയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുന്നത് ഇതിന്റെ സൂചന

തിരുവനന്തപുരം : കേരളം കോവിഡ് സമൂഹവ്യാപന ഭീതിയില്‍. സംസ്ഥാനത്ത് ഒരു മാസത്തിനുള്ളില്‍ പരക്കെ സമൂഹവ്യാപനത്തിന് സാധ്യതയെന്ന് വിലയിരുത്തല്‍. ഉറവിടം അറിയാത്ത രോഗബാധയും ടെസ്റ്റ്...

സാലറി കട്ടിൽ സര്‍വീസ് സംഘടനകള്‍ ഇന്ന് നിലപാട് അറിയിക്കും

തിരുവനന്തപുരം : സർക്കാർ മുന്നോട്ടുവെച്ച സാലറി കട്ടിൽ സര്‍വീസ് സംഘടനകള്‍ ഇന്ന് നിലപാട് അറിയിക്കും. ഒരു മാസത്തെ ശമ്പളം പിടിച്ചെടുത്ത് ട്രഷറിയില്‍ നിക്ഷേപിക്കുകയെന്ന നിർദേശമാണ് ധനമന്ത്രി ടി.എം.തോമസ് ഐസക് മുന്നോട്ടുവച്ചത്....

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ആരോഗ്യമന്ത്രിമാരുടെയും ഉന്നതതല യോഗം ഇന്നുനടക്കും

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ആരോഗ്യമന്ത്രിമാരുടെയും ഉന്നതതല യോഗം ഇന്നുനടക്കും. യോഗത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന ആറു സംസ്ഥാനങ്ങളിലെയും...

ബി ജെ പിയ്ക്ക് മുമ്പിൽ സമരം നടത്തിയ ആ ഒറ്റയാൾ പോരാളി ഇവിടെയുണ്ട്

കൊച്ചി: ചെങ്കൊടി കയ്യിലേന്തി നിര്‍ഭയം യുവമോര്‍ച്ചാ പ്രതിഷേധ പ്രകടനത്തിന് മുന്നിലേക്ക് മുദ്രാവാക്യം വിളികളോടെ ഒറ്റക്കെത്തിയ സഖാവിനെ ഒടുവില്‍ കണ്ടെത്തി. ഇടപ്പള്ളി സ്വദേശിയായ രതീഷാണ് ആ ധീര സഖാവ്. മറഞ്ഞിരിക്കുന്ന ഇദ്ദേഹത്തെപറ്റി യാതൊരു വിവരവുമില്ലെന്ന...

ഉംറ തീര്‍ഥാടനം ഒക്​ടോബര്‍ നാല്​ മുതല്‍ പുനരാരംഭിക്കും

മക്ക :ഉംറ തീര്‍ഥാടനം ഒക്​ടോബര്‍ നാല്​ മുതല്‍ പുനരാരംഭിക്കുന്നു.നാല്​ ഘട്ടമായി പുനസ്ഥാപിക്കുന്ന ഉംറയില്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്ക്​ മാത്രമാണ് ആദ്യം​ അനുമതി. രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ തീര്‍ഥാടകര്‍ക്ക്​​ മാത്രം ഹറമിലെത്തി ഉംറ ചെയ്യാം. എന്നാല്‍...

More News