Friday, January 22, 2021

ബാറുകൾ തുറക്കും :ഒരു മേശയിൽ 2 പേർ മാത്രം, പാഴ്സൽ വിൽപന അവസാനിപ്പിക്കും

Must Read

അഞ്ചു വർഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ വാങ്ങിക്കൂട്ടിയത് 13 ലക്ഷം രൂപയുടെ വീട്ടുപകരണങ്ങൾ; ഇടതുമുന്നണി സര്‍ക്കാര്‍ മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്കും മോടിപിടിപ്പിക്കാനും ആകെ ചെലവാക്കിയത് രണ്ടു കോടിയോളം രൂപ

തിരുവനന്തപുരം: അഞ്ചു വർഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ വാങ്ങിക്കൂട്ടിയത് 13 ലക്ഷം രൂപയുടെ വീട്ടുപകരണങ്ങൾ. ഇടതുമുന്നണി സര്‍ക്കാര്‍ മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്കും മോടിപിടിപ്പിക്കാനും ആകെ...

ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്കിൽ നടന്ന പൊട്ടിത്തെറിയിൽ എട്ട് മരണം; മൃതദേഹങ്ങൾ ചിന്നിച്ചിതറി; പ്രകമ്പനം നാല് ജില്ലകളിൽ

ഷിമോഗ: കർണാടകത്തിൽ ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്കിൽ നടന്ന പൊട്ടിത്തെറിയിൽ എട്ട് മരണം. മൃതദേഹങ്ങൾ ചിന്നിച്ചിതറി. പൊട്ടിത്തെറിയുടെ പ്രകമ്പനം നാല് ജില്ലകളിൽ അനുഭവപ്പെട്ടു. ആദ്യം...

പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന് സമാപിക്കും

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന് സമാപിക്കും. ധന വിനിയോഗ ബില്ലും ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാശാല ബില്ലും...

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ബാറുകളും ബീയർ വൈൻ പാർലറുകളും തുറക്കാൻ ഒരുങ്ങുന്നു. ബവ്കോ ആപ്പ് വഴി ബാർ കൗണ്ടറുകളിലൂടെ നടക്കുന്ന പാഴ്സൽ വിൽപനക്ക് പുറത്ത് ബാറുകളിലും ബീയർ പാർലറുകളിലും തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി നൽകാനാണ് നീക്കം. ബാറുകളിലെ മദ്യ വിൽപന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പഴയ നിലയിലാക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. തുറന്ന് പ്രവർത്തിക്കുന്ന സാഹചര്യം ഉണ്ടായാൽ ബാറുകളിലെ പാഴ്സൽ വിൽപന അവസാനിപ്പിക്കും. നിശ്ചിത അകലത്തിൽ ഇരിപ്പിടങ്ങൾ ക്രമീകരിക്കുക, ഒരു മേശയിൽ 2 പേർ മാത്രം തുടങ്ങിയ നിർദേശങ്ങളും പരിഗണിക്കുന്നുണ്ട്. രാവിലെ 9 മുതൽ രാത്രി 9 വരെയാകും പ്രവർത്തന സമയം.
ബാറുകൾക്ക് പ്രവർത്തനാനുമതി നൽകുന്നത് സംബന്ധിച്ച് നികുതി സെക്രട്ടറിക്ക് എക്സൈസ് കമ്മിഷണർ നിർദേശം സമർപ്പിച്ചു. നിർദേശം എക്സൈസ് മന്ത്രിയുടെ ശുപാർശയോടെ മുഖ്യമന്ത്രിക്കും കൈമാറിയതായി മനോരമ റിപ്പര്‍‌ട്ട് ചെയ്യുന്നു. പഞ്ചാബ്, ബംഗാൾ, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്ന സാഹചര്യം നിലനിൽക്കെ കേരളത്തിലും തുറക്കാമെന്നാണ് എക്സൈസ് കമ്മിഷണറുടെ ശുപാർശ. മറ്റു സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നതു പോലെ കേരളത്തിലും തുറക്കണമെന്നാവശ്യപ്പെട്ട് ബാറുടമകളുടെ സംഘടന അധികൃതരെ സമീപിക്കുകയും ചെയ്തിരുന്നു. കൗണ്ടർ വഴിയുള്ള വിൽപന ലാഭകരമല്ലെന്നും, ലൈസൻസ് ഫീസ് ഇനത്തിൽ വൻ തുക നൽകുന്ന ബാറുകൾക്ക് വൻ സാമ്പത്തിക ബാധ്യത ഉണ്ടാവുന്നുണ്ടെന്നുമാണ് ബാർ ഹോട്ടൽ ഉടമകളുടെ സംഘടനയുടെ നിലപാട്. സംസ്ഥാനത്ത് നിലവിൽ 596 ബാറുകളും 350 ബീയർ–വൈൻ പാർലറുകളുമാണുള്ളത്.

Bars and beer and wine parlors across the state are set to open in the wake of further easing of lockdown restrictions. Through the Bavco app

Leave a Reply

Latest News

അഞ്ചു വർഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ വാങ്ങിക്കൂട്ടിയത് 13 ലക്ഷം രൂപയുടെ വീട്ടുപകരണങ്ങൾ; ഇടതുമുന്നണി സര്‍ക്കാര്‍ മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്കും മോടിപിടിപ്പിക്കാനും ആകെ ചെലവാക്കിയത് രണ്ടു കോടിയോളം രൂപ

തിരുവനന്തപുരം: അഞ്ചു വർഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ വാങ്ങിക്കൂട്ടിയത് 13 ലക്ഷം രൂപയുടെ വീട്ടുപകരണങ്ങൾ. ഇടതുമുന്നണി സര്‍ക്കാര്‍ മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്കും മോടിപിടിപ്പിക്കാനും ആകെ...

ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്കിൽ നടന്ന പൊട്ടിത്തെറിയിൽ എട്ട് മരണം; മൃതദേഹങ്ങൾ ചിന്നിച്ചിതറി; പ്രകമ്പനം നാല് ജില്ലകളിൽ

ഷിമോഗ: കർണാടകത്തിൽ ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്കിൽ നടന്ന പൊട്ടിത്തെറിയിൽ എട്ട് മരണം. മൃതദേഹങ്ങൾ ചിന്നിച്ചിതറി. പൊട്ടിത്തെറിയുടെ പ്രകമ്പനം നാല് ജില്ലകളിൽ അനുഭവപ്പെട്ടു. ആദ്യം ഭൂചലനമെന്നാണ് കരുതിയത്. എന്നാൽ പിന്നീടാണ് സ്ഫോടനത്തിന്റെ...

പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന് സമാപിക്കും

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന് സമാപിക്കും. ധന വിനിയോഗ ബില്ലും ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാശാല ബില്ലും ഇന്ന് പാസ്സാക്കും. സമ്മേളനം തീരുന്നതോടെ രാഷ്ട്രീയ...

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി സംസ്ഥാന കോൺഗ്രസിൽ ഇന്നും നാളെയുമായി നിർണ്ണായക ചർച്ചകൾ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി സംസ്ഥാന കോൺഗ്രസിൽ ഇന്നും നാളെയുമായി നിർണ്ണായക ചർച്ചകൾ നടക്കും. എഐസിസി നിയോഗിച്ച അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള ഏകോപന സമിതി സംഘം ഇന്ന് കേരളത്തിൽ...

കെ വി തോമസ് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ യുഡിഎഫ് എറണാകുളം ജില്ലാ നേതൃയോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി: മുതിര്‍ന്ന നേതാവ് കെ വി തോമസ് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ യുഡിഎഫ് എറണാകുളം ജില്ലാ നേതൃയോഗം ഇന്ന് കൊച്ചിയില്‍. ശനിയാഴ്ചയാണ് പാര്‍ട്ടി വിടുന്ന കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍ കെവി...

More News