Monday, October 18, 2021

വീണ്ടു പ്രണയത്തിന്റെ പേരിൽ നാടിനെ നടുക്കിയ അരുംകൊല

Must Read

വീണ്ടു പ്രണയത്തിന്റെ പേരിൽ നാടിനെ നടുക്കിയ അരുംകൊല. പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ 14കാരിയെ നടുറോഡിൽ കുത്തിക്കൊന്നു. പുനെയിലാണ് സംഭവം. കബഡി പരിശീലനത്തിനായി പോകുന്നതിനിടെയാണ് പെൺകുട്ടിയെ കുത്തിക്കൊന്നത്. അകന്ന ബന്ധവിന്റെ പ്രണയാഭ്യർഥന നിരസിച്ചചാണ് കൊലപാതകത്തിന് കാരണമായത്.

ബിബേവാഡി പ്രദേശത്തെ യാഷ് ലോൺസിൽ കബഡി പരിശീലനത്തിന് പോകുകയായിരുന്നു പെൺകുട്ടി. 22കാരൻ അടക്കമുള്ള മൂന്നംഗ സംഘം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസന്റെ നിഗമനം.പലതവണയായ പെൺകുട്ടിയെ കുത്തിയതായും ആക്രമണം വളരെ ക്രൂരമായിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവസ്ഥലത്ത വച്ച് തന്നെ പെൺകുട്ടി മരിച്ചിരുന്നു. പെൺകുട്ടിയെ ആക്രമിച്ച ശേഷം മൂവരും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇവരെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News