Thursday, May 13, 2021

വില്ലറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ലാ ലിഗയിൽ ബാഴ്സലോണ രണ്ടാം സ്ഥാനത്തെത്തി

Must Read

ബാഴ്സലോണ: വില്ലറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ലാ ലിഗയിൽ ബാഴ്സലോണ രണ്ടാം സ്ഥാനത്തെത്തി. അത്‌ലറ്റികോ മാഡ്രിഡിനേക്കാൾ രണ്ട് പോയിന്‍റ് മാത്രം പിന്നിലാണ് ബാഴ്സ. റയൽ മാഡ്രിഡിനെ പിൻ‌തള്ളിയാണ് ബാഴ്സ മുന്നിലേക്ക് കയറിയത്.

ബാ​ഴ്സ​യേ​ക്കാ​ൾ ഒ​രു പോ​യി​ന്‍റ് പി​ന്നി​ലാ​ണ് റ​യ​ൽ നി​ല​വി​ൽ. ക​ഴി​ഞ്ഞ ദി​വ​സം ബെ​റ്റി​സു​മാ​യു​ള്ള ക​ളി​യി​ൽ ഗോ​ളി​ല്ലാ സ​മ​നി​ല വ​ഴ​ങ്ങി​യ​താ​ണ് റ​യ​ലി​ന് വി​ന​യാ​യ​ത്. റ​യ​ലി​നേ​ക്കാ​ൾ‌ ഒ​രു മ​ത്സ​രം കു​റ​ച്ചാ​ണ് ബാ​ഴ്സ ക​ളി​ച്ചി​രി​ക്കു​ന്ന​ത്.

അ​ന്‍റോ​ണി​യോ ഗ്രീ​സ്മാ​ന്‍റെ ഇ​ര​ട്ട ഗോ​ളി​ലാ​ണ് ബാ​ഴ്സ വി​ല്ല​റ​യ​ലി​നെ പ​രാ​ജ‍​യ​പ്പെ​ടു​ത്തി​യ​ത്. വി​ല്ല​റ​യ​ലാ​യി​രു​ന്നു ആ​ദ്യം ലീ​ഡ് എ​ടു​ത്ത​ത്. 26 ാം മി​നി​റ്റി​ൽ‌ സാ​മു​വ​ൽ ചു​ക്‌​വ്യൂ​സെ​യി​ലൂ​ടെ വി​ല്ല​റ​യ​ൽ മു​ന്നി​ലെ​ത്തി.

തൊ​ട്ട​ടു​ത്ത മി​നി​റ്റി​ൽ ഗ്രീ​സ്മാ​ൻ ബാ​ഴ്സ​യെ ഒ​പ്പ​മെ​ത്തി​ച്ചു. പ​ത്ത് മി​നി​റ്റി​നു​ള്ളി​ൽ ര​ണ്ടാം ഗോ​ൾ നേ​ടി​യ ലീ​ഡും വി​ജ​യ​വും ഗ്രീ​സ്മാ​ൻ ഉ​റ​പ്പി​ച്ചു.

Leave a Reply

Latest News

ലോക്ക്ഡൗണിൽ ആരും ബുദ്ധിമുട്ടരുത്; പി.കെ.വി ട്രസ്റ്റ് കൂടെയുണ്ട്, സമൂഹ അടുക്കള തുടങ്ങി; ആദ്യ ദിനം തന്നെ ഭക്ഷണം വിതരണം ചെയ്തത് നൂറോളം പേർക്ക്

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പലരും പല രീതിയിൽ ബുദ്ധിമുട്ടുകയാണ്. ഇതിനിടെ കുറെ നല്ല വാർത്തകളും പുറത്തു വരുന്നുണ്ട്. അത്തൊരത്തിലൊരു വാർത്തയാണ് പുല്ലുവഴിയിൽ നിന്നും പുറത്തു വരുന്നത്.അടച്ചിടൽകാലത്ത് രായമംഗലം...

More News