Monday, August 10, 2020

50 രൂപ നൽകി 5 പുഴുങ്ങിയ കോഴിമുട്ട വാങ്ങിയാൽ ടോക്കണില്ലെങ്കിലും ചില ബാറുകളിൽ മദ്യം ലഭിക്കും; ടോക്കണില്ലാത്തവർക്ക് മദ്യം ലഭിക്കുന്നതിനായി ഇത്തരത്തിലുള്ള സാധനങ്ങൾ വാങ്ങണമെന്ന നിർബന്ധം മാത്രമേയുള്ളൂ; ടോക്കണില്ലാതെ ബാറുകളിൽ മദ്യം വാങ്ങാനെത്തുന്നവരാണ് പുഴുങ്ങിയ കോഴിമുട്ട, പൊരിച്ച കോഴി, മുട്ടബജി തുടങ്ങിയ സാധനങ്ങൾ വാങ്ങേണ്ടി വരുന്നത്; ആപ്പില്ലാതെ ബീവറേജസ് കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റുകളിൽ മദ്യവിൽപ്പന നടത്തുന്നതിനെതിരെ ബാറുടമകളും രംഗത്ത്; കുത്തഴിഞ്ഞ് മദ്യ വിൽപ്പന; ബാർജീവനക്കാർ ദുരിതത്തിൽ; ലോക്ക്ഡൗണിൽ ബാറുടമകൾ ഒരു സഹായവും ചെയ്തില്ല; ആത്മഹത്യ ചെയ്തത് മൂന്ന് തൊഴിലാളികൾ

Must Read

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം...

പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി

കൊച്ചി: പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി.  വടക്കേക്കര പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കായലിൽ തെരച്ചിൽ തുടങ്ങി.ഫയർഫോഴ്സും...

മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി; ഡ്രൈവർ മരിച്ച നിലയിൽ; അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു

കോട്ടയം: മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി. കാറിൽ നിന്ന് അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു. കാറിന്റെ ഗ്ലാസ് തകർത്താണ് മൃതദേഹം പുറത്തെടുത്തത്....

കൊച്ചി: ആപ്പില്ലാതെ ബീവറേജസ് കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റുകളിൽ മദ്യവിൽപ്പന നടത്തുന്നതിനെതിരെ ബാറുടമകൾ രംഗത്ത്. സംസ്ഥാനത്തൊട്ടാകെയുള്ള ഔട്ട് ലെറ്റുകളിൽ ആപ്പില്ലാതെ മദ്യം വിൽക്കാൻ എക്സൈസ് അധികൃതർ കൂട്ടു നിൽക്കുന്നു എന്നാണ് ആക്ഷേപം. ആപ്പില്ലാതെ മദ്യം വിറ്റതിന് സംസ്ഥാനത്തൊട്ടാകെ ആറ് ബാറുകൾക്കെതിരെ നടപടി എടുത്തിരുന്നു എന്നാൽ ബീവറേജസ് – കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റുകൾക്കെതിരെ നടപടി എടുക്കാത്തതാണ് ചില ബാറുടമകളെ ചൊടിപ്പിച്ചത്.

ബെവ്കോ വിൽപനശാലകളിൽ ആപ്പ് വേണ്ടാതായതോടെ ക്യു പഴയപടി തന്നെയായി. ദേശീയപാതയോരത്തുള്ള ബാലരാമപുരത്തെ വിൽപനശാലയ്ക്കു മുന്നിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 50 മീറ്ററോളം വരുന്ന ക്യുവിൽ നിരന്നത് ഇരുനൂറോളം പേരാണ്.

ക്യുവിൽ നിൽക്കുന്നവർക്കെ‍ാപ്പം എത്തിയ ഇരട്ടിയോളം പേർ റോഡിന് മറുവശം കൂട്ടം കൂടിയതോടെ റോഡ് ഉത്സവപ്രതീതിയായി. ക്യുവിലും, റോഡിലും ഇത്രയേറെ തിരക്ക് കണ്ടിട്ടും പട്രോളിങ് നടത്തുന്ന പെ‍ാലീസ് അകലം പാലിക്കാൻ നിർദേശിക്കുന്നില്ല. ദേശീയപാതയിലൂടെ കടന്ന് പോകുന്ന വാഹനയാത്രികർ പോലും മദ്യം വാങ്ങാൻ നിർത്തുന്നത് വൈറസ് ബാധയേൽക്കുന്നതിനുള്ള സാധ്യത കുട്ടൂന്നു.

ബാറുകളിലേക്ക് പോയാൽ

50 രൂപ നൽകി 5 പുഴുങ്ങിയ കോഴിമുട്ട വാങ്ങിയാൽ ടോക്കണില്ലെങ്കിലും ബാറുകളിൽ നിന്ന് മദ്യം ലഭിക്കും. സംസ്ഥാനത്തെ ചില ബാറുകളിൽ ടോക്കണില്ലാത്തവർക്ക് മദ്യം ലഭിക്കുന്നതിനായി ഇത്തരത്തിലുള്ള സാധനങ്ങൾ വാങ്ങണമെന്ന നിർബന്ധം മാത്രമേയുള്ളൂ. ബവ്കോ ആപ്പിന്റെ ടോക്കണില്ലാതെ ബാറുകളിൽ മദ്യം വാങ്ങാനെത്തുന്നവരാണ് പുഴുങ്ങിയ കോഴിമുട്ട, പൊരിച്ച കോഴി, മുട്ടബജി തുടങ്ങിയ സാധനങ്ങൾ വാങ്ങേണ്ടി വരുന്നത്.

ബാറുകളിലെത്തി സെക്യൂരിറ്റിയെ കണ്ട് ടോക്കണില്ലെന്ന കാര്യം പറയുന്നതോടെയാണ് ഇത്തരം സാധനങ്ങൾ കൂടി വാങ്ങിയാൽ മദ്യം നൽകാമെന്ന് അറിയിക്കുന്നത്. ഇത്തരം സാധനങ്ങൾ വാങ്ങിയാൽ മാത്രമേ ബാറിനകത്തേക്ക് കടത്തി വിടൂ.

മദ്യം വാങ്ങുന്നതിന് ബെവ് ക്യൂ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണമെന്നിരിക്കെ അതൊന്നും ഇല്ലെങ്കിലും ചിലബാറുകളിലും മദ്യം ലഭിയ്ക്കും. അതും യാതൊരു മറയുമില്ലാതെ.

ആപ്പ് വഴി ബുക്ക് ചെയ്തവര്‍ക്കൊപ്പം ക്യൂ നില്‍ക്കാം. ഇഷ്ടപ്പെട്ട ബ്രാന്റും തിരഞ്ഞെടുക്കാം. അതല്ലെങ്കില്‍ വിതരണക്കാരന്‍ തന്നെ ബ്രാൻഡ് നിശ്ചയിച്ചു മദ്യം നൽകും. ടോക്കൺ വഴി മദ്യം വാങ്ങുന്നതിനു സമാനമായി ആളുകൾ അതൊന്നും ഇല്ലാതെയും മദ്യം വാങ്ങുന്നുണ്ട്.

ബാറിൽ 390 രൂപ വിലയുള്ള മദ്യത്തിന് 500 രൂപയ്ക്കാണ് വില്‍ക്കുന്നത്. ബ്രാൻഡ് മാറുന്നതനുസരിച്ച് വിലയും കൂടും. അങ്ങനെ 100 മുതൽ 150 രൂപ വരെ കൂടിയ വിലയ്ക്കാണ് വിൽപ്പന. 24 മണിക്കൂറും ഇവിടെ മദ്യം ലഭിക്കുമത്രേ.

ഇത്തതരത്തിൽ ബാറുകളിൽ മദ്യവില്പന പൊടിപൊടിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ അരലക്ഷത്തോളം ബാർ, ബിയർ ആൻഡ് വൈൻ പാർലറുകളിലെ ജീവനക്കാർ ദുരിതത്തിലാണ്. ഇവർക്ക് സർക്കാരിൽ നിന്നോ തൊഴിലുടമകളിൽ നിന്നോ ഒരു സഹായവും ലഭിക്കുന്നില്ലെന്നാണ് പരാതി. സംസ്ഥാനത്ത് മൂന്നുമാസത്തിനിടെ ജോലി നഷ്ടപ്പെട്ട മൂന്ന് ബാർ തൊഴിലാളികളാണ് ജീവനൊടുക്കിയത്.
കടുത്തുരുത്തി വെള്ളാശേരി രാജു ദേവസ്യ, കോട്ടയം സ്വാമിക്കല്ല് സ്വദേശി ജിഷ്ണു ഹരിദാസ്, മറ്റം കണ്ടിയിൽ വീട്ടിൽ ബാലകൃഷ്ണൻ എന്നിവരാണ് ആത്മഹത്യ ചെയ്ത്‌ത്.
ബെവ്കോ ആപ്പ് വഴി പാഴ്സലായി മദ്യവിതരണം തുടങ്ങിയെങ്കിലും മിക്ക ബാറുകളിലും ഉടമകളുടെ ആശ്രിതരെ മാത്രമാണ് ജോലിക്കെടുത്തതെന്ന് തൊഴിലാളികൾ പറയുന്നു. റൊട്ടേഷൻ വ്യവസ്ഥയിൽ നാലോ അഞ്ചോ തൊഴിലാളികളെ മാറി മാറി പാഴ്സൽ വിതരണത്തിന് നിയോഗിച്ചാൽ പോലും ഇവ‌ർക്ക് ആശ്വാസമാകും.

English summary

Bar owners protest against sale of liquor at beverage consumer food outlets without app. It is alleged that the excise authorities are colluding to sell liquor without apples at outlets across the state. Six bars across the state have been prosecuted for selling liquor without an app, but some bar owners have been angered by the failure to take action against beverages and consumer food outlets.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം...

പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി

കൊച്ചി: പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി.  വടക്കേക്കര പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കായലിൽ തെരച്ചിൽ തുടങ്ങി.ഫയർഫോഴ്സും മൽസ്യത്തൊഴിലാളികളും ചേർന്നാണ് പരിശോധന. 

മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി; ഡ്രൈവർ മരിച്ച നിലയിൽ; അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു

കോട്ടയം: മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി. കാറിൽ നിന്ന് അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു. കാറിന്റെ ഗ്ലാസ് തകർത്താണ് മൃതദേഹം പുറത്തെടുത്തത്. പുലർച്ചെ രണ്ടുമണിയോടയായിരുന്നു അപകടം. വാഹനം സുരക്ഷിതമായ...

ആന്ധ്ര– ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ആന്ധ്ര– ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് വഴിയൊരുക്കുന്നതാണ് പുതിയ സാഹചര്യം.ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ വളരെയേറെ ജാഗ്രത...

നാൽപ്പത് കിലോ മാനിറച്ചിയുമായി  നായാട്ട് സംഘം പിടിയിൽ; മൂന്നു പേർ പിടിയിൽ; ഒരാൾ ഓടി രക്ഷപെട്ടു

തൃശൂർ: നാൽപ്പത് കിലോ മാനിറച്ചിയുമായി  നായാട്ട് സംഘം പിടിയിൽ. മച്ചാഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ  വിവരത്തേ തുടർന്ന് നടത്തിയ അന്വേഷണത്തിതിലാണ് മാൻ ഇറച്ചി കണ്ടെത്തിയത്. നായാട്ടുകാരായ നാലംഗ സംഘത്തിലേ മൂന്നു പേരെ...

More News