തിരുവനന്തപുരം: കോവിഡിനെ തുടർന്ന് സംസ്ഥാനത്തെ ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ പ്രഖ്യാപിച്ച അവധി പിൻവലിച്ചു. ഇനി മുതൽ രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിൽ മാത്രമാവും അവധി.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ബാങ്കുകൾക്കും ശനിയാഴ്ചകളിൽ അവധി പ്രഖ്യാപിച്ചത് കഴിഞ്ഞ ജൂലൈയിലായിരുന്നു.
പ്രവൃത്തിസമയങ്ങളിൽ ആരോഗ്യ, സാമൂഹ്യ അകല മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് നിർദ്ദേശമുണ്ട്.
English summary
Banks have withdrawn the holiday announced on Saturdays. From now on, the holiday will be on second Saturday and fourth Saturday only