Tuesday, June 22, 2021

വിജയ് മല്യയുടെ രാജ്യത്തെ ആസ്തികള്‍ വില്‍ക്കാന്‍ ബാങ്കുകള്‍ക്ക് കോടതിയുടെ അനുമതി

Must Read

ന്യുഡല്‍ഹി: ബാങ്ക് വായ്പ തട്ടിപ്പ് നടത്തി രാജ്യംവിട്ട കിംഗ്ഫിഷര്‍ മേധാവി വിജയ് മല്യയുടെ രാജ്യത്തെ ആസ്തികള്‍ വില്‍ക്കാന്‍ ബാങ്കുകള്‍ക്ക് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയുടെ അനുമതി. വായ്പ തിരിച്ചുപിടിക്കുന്നതിനാണിത്.

മല്യയുടെ റിയല്‍ എസ്‌റ്റേറ്റ് ആസ്തികളും സെക്യുരിറ്റികളും വില്‍ക്കാന്‍ അനുമതിയുണ്ട്. 5,600 കോടിയുടെ വായ്പ തിരിച്ചുപിടിക്കാനാണിത്. നേരത്തെ ഈ ആസ്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലായിരുന്നു.

വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടിയുടെ വായ്പ എടുത്ത ശേഷമാണ് മല്യ ബ്രിട്ടണിലേക്ക് കടന്നത്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് കോടതിയെ സമീപിച്ചത്. 2019 ജനുവരിയില്‍ മുംബൈയിലെ പ്രത്യേക കോടതി മല്യയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News