കോട്ടയം മുള്ളന്‍കുഴിയില്‍ ജപ്തി ചെയ്ത വീട് തുറന്നു കൊടുക്കാമെന്ന് ബാങ്ക് അധികൃതര്‍

0

കോട്ടയം: കോട്ടയം മുള്ളന്‍കുഴിയില്‍ ജപ്തി ചെയ്ത വീട് തുറന്നു കൊടുക്കാമെന്ന് ബാങ്ക് അധികൃതര്‍. ബാങ്ക് വീട് ജപ്തി ചെയ്തതോടെ 13 ദിവസമായി വീട്ടുവരാന്തയില്‍ കഴിയുകയായിരുന്നു മുള്ളന്‍കുഴിയിലെ ശകുന്തളവും കുടുംബവും.

തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് വീ​ട് തു​റ​ന്നു ന​ല്‍​കാ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്. വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ന്‍ സാ​വ​കാ​ശം ന​ല്‍​കാ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

സ​ര്‍​ഫാ​സി ആ​ക്റ്റ് പ്ര​കാ​രം ആ​ക്‌​സി​സ് ബാ​ങ്കാ​ണ് വീ​ട് ജ​പ്തി ചെ​യ്ത​ത്. ഭ​വ​ന​വാ​യ്പ്പ എ​ടു​ത്ത ആ​റു ല​ക്ഷം തി​രി​ച്ച് അ​ട​യ്ക്കാ​ത്ത​തി​നാ​ലാ​ണ് ന​ട​പ​ടി. 2016ലാ​ണ് ഭ​വ​ന​വാ​യ്പ​യാ​യി ആ​റ് ല​ക്ഷം രൂ​പ​യെ​ടു​ത്ത​ത്. 2018 വ​രെ 90,000 രൂ​പ തി​രി​കെ അ​ട​ച്ചു.

പീ​ന്നീ​ട് പ്ര​ള​യ​വും കൊ​വി​ഡ് പ്ര​തി​സ​ന്ധി​യും മൂ​ലം ബാ​ക്കി തു​ക അ​ട​യ്ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. വീ​ട് വി​റ്റ് പ​ണം അ​ട​യ്ക്കാ​മെ​ന്ന് പ​റ​ഞ്ഞി​ട്ടും ബാ​ങ്ക് സാ​വ​കാ​ശം ത​ന്നി​ല്ലെ​ന്ന് വീ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here