Thursday, March 4, 2021

ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ…പെതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ ബാങ്കിംഗ് മേഖലയിലും

Must Read

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു...

ആലുവ, കളമശേരി, കുന്നത്തുനാട് അടക്കം എറണാകുളത്തെ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പരാതിയുമായി ജില്ലയിലെ മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ രംഗത്ത്

ആലുവ, കളമശേരി, കുന്നത്തുനാട് അടക്കം എറണാകുളത്തെ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പരാതിയുമായി ജില്ലയിലെ മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ രംഗത്ത്. എം.എം. ലോറന്‍സ്, രവീന്ദ്രനാഥ് എന്നിവര്‍ സംസ്ഥാന...

വാക്‌സിനിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകള്‍ തുടര്‍ച്ചയായി പങ്കിടുകയാണെങ്കില്‍ അവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന് ട്വിറ്റർ

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വാക്‌സിനുകള്‍ ലോകമെമ്പാടും പുറത്തിറങ്ങുന്നു. അതിനെതിരേയുള്ള തെറ്റായ വിവരങ്ങള്‍ തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്വിറ്റര്‍ ഇപ്പോള്‍ ഒരു സ്ട്രൈക്ക് സിസ്റ്റം ആവിഷ്‌കരിക്കുന്നു. ഉപയോക്താക്കള്‍...

ദില്ലി: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പെതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ ബാങ്കിംഗ് മേഖലയിലും സമ്പൂർണമായി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.

ആദ്യഘട്ടത്തിൽ സ്വകാര്യവത്കരിക്കേണ്ട നാല് ബാങ്കുകളുടെ പട്ടിക കേന്ദ്രം തയ്യാറാക്കിക്കഴിഞ്ഞതായാണ് റിപ്പോർട്ട്. നീക്കം വിജയിച്ചാൽ എസ്ബിഐ ഒഴികെയുള്ള ബാങ്കുകൾ പൂർണമായി സ്വകാര്യവത്കരിച്ചേക്കുമെന്നും റിപ്പോർട്ടിലുണ്ട്.

രണ്ടാം നിര ബാങ്കുകളായ ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് സ്വകാര്യവൽക്കരണത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇപ്പോഴുള്ളത്. ഇതിൽ രണ്ട് ബാങ്കിന്‍റെ സ്വകാര്യവൽക്കരണം അടുത്ത സാമ്പത്തിക വർഷത്തിന്‍റെ തുടക്കം മുതൽ തന്നെ ആരംഭിക്കുമെന്നാണ് സൂചന. പരീക്ഷണം വിജയിച്ചാൽ ഇടത്തരം ബങ്കുകൾക്ക് പിന്നാലെ വലിയ ബാങ്കുകളുടെ സ്വകാര്യവൽക്കരണവും നടപ്പാക്കുമെന്ന് ധനകാര്യമന്ത്രാലയത്തിന്‍റെ വൃത്തങ്ങളെ ഉദ്ദരിച്ചാണ് റിപ്പോർട്ട്.

സ്വകാര്യവത്കരണവുമായി മുന്നോട്ട് പോവാൻ പ്രധാനമന്ത്രി നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നെങ്കിലും ജീവനക്കാരുടേയും യൂണിയനുകളുടേയും എതിർപ്പിനെ തുടർന്ന് മന്ദഗതിയിലാവുകയായിരുന്നു. തൊഴിൽ സുരക്ഷിതത്വമടക്കം പ്രശ്നങ്ങളാണ് പ്രതിഷേധക്കാ‍ർ ഉയ‍ർത്തിക്കാണിക്കുന്നത്. യൂണിയനുകളുടെ കണക്കുപ്രകാരം, ബാങ്ക് ഓഫ് ഇന്ത്യയിൽ 50,000 ജീവനക്കാരും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 30,000 പേരും ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 26,000പേരും ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 13,000 ജീവനക്കാരുമാണ് ഉള്ളത്. ഇതിൽ ജീവനക്കാർ കുറവുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്ര ആദ്യം സ്വകാര്യവൽക്കരിക്കാനാണ് സാധ്യത.

English summary

Bank of Maharashtra, Bank of India, Indian Overseas Bank, Central Bank of India

Leave a Reply

Latest News

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു...

More News