Saturday, January 16, 2021

ചെന്നൈയിൻ എഫ്.സിക്കെതിരെ ബംഗളൂരുവിന് ഈ സീസണിലെ ആദ്യ ജയം

Must Read

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 355,...

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം...

കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍. ഇവര്‍ മാറിയേ പറ്റൂ. 95 ശതമാനം ജീവനക്കാരെപ്പറ്റിയും...

ഒരു പാമ്പിനെ പിടിക്കാനെത്തി; കണ്ടത് ഷീറ്റിനടിയിൽ ഒന്നിച്ചു കിടക്കുന്ന രണ്ട് മലമ്പാമ്പുകളെയും മൂർഖനേയും

പാലക്കാട്: പട്ടാമ്പി കാർഷിക ​ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഒറ്റയടിക്ക് പിടികൂടിയത് മൂന്ന് പാമ്പുകളെ. ഒരു പാമ്പിനെ പിടിക്കാനായി എത്തിയ വന്യജീവി സംരക്ഷകൻ കൈപ്പുറം...


പനാജി: വീണുകിട്ടിയ പെനാൽറ്റിയിലൂടെ കഷ്ടിച്ചൊരു ജയം. ഐ.എസ്.എല്ലിൽ ചെന്നൈയിൻ എഫ്.സിക്കെതിരെ ബംഗളൂരുവിന് ഈ സീസണിലെ ആദ്യ ജയം.
ചെന്നൈയിൻ എഫ്സിയെ 1–0നു ബെംഗളൂരു കീഴടക്കി. ബെംഗളൂരുവിനായി ക്യാപ്റ്റൻ സുനിൽ ഛേത്രിയാണു ഗോളടിച്ചത്. 56–ാം മിനിറ്റിൽ ക്ലെയ്റ്റൻ സിൽവയെ ചെന്നൈ താരം എ‌ഡ്‌വിൻ ബോക്സിനുള്ളിൽ വീഴ്ത്തിയതിനു കിട്ടിയ പെനൽറ്റി ഛേത്രി ലക്ഷ്യത്തിലെത്തിച്ചു. 3 മത്സരങ്ങളിൽ 5 പോയിന്റുമായി ബെംഗളൂരു 3–ാം സ്ഥാനത്തേക്കു കയറി. 4 പോയിന്റുമായി ചെന്നൈയിൻ 6–ാമത്.ബെംഗളൂരുവിന്റെ മലയാളി താരം ആഷിഖ് കുരുണിയന്റെ ഫൗളിൽ പരുക്കേറ്റു നിലത്തുവീണ അനിരുദ്ധ് ഥാപ്പ 15–ാം മിനിറ്റിൽ കയറിപ്പോയതു ചെന്നൈയുടെ തിരിച്ചടിയായി.

അനിരുദ്ധിനു പകരമിറങ്ങിയ എഡ്വിനാണു പെനൽറ്റി വഴങ്ങിയ ഫൗളിനു കാരണക്കാരനായത്. ഛേത്രിയുടെ ഗോൾ പിറന്നശേഷം മത്സരം കൂടുതൽ സജീവമായി. 69–ാം മിനിറ്റിൽ ചെന്നൈയുടെ റാഫേൽ ക്രിവെല്ലാരോയുടെ ഗോളിലേക്കുള്ള ഹെഡറിൽനിന്നു ബെംഗളൂരുവിനെ രക്ഷിച്ചത് ആഷിഖാണ്. ആഷിഖിന്റെ കയ്യിൽ പന്തുതട്ടിയതായി തോന്നിച്ചെങ്കിലും റഫറി ഫൗൾ വിളിച്ചില്ല.

ചെന്നൈയിൻ എഫ്​.സിക്കെതിരെ ഗോളടിക്കുന്ന പതിവ്​ സുനിൽ ഛേത്രി തെറ്റിച്ചില്ല. ചെന്നൈക്കെതിരെ അവസാനം കളിച്ച ആറ്​ മത്സരങ്ങളിൽ അഞ്ചിലും പന്ത്​ വലയിലാക്കിയ ഛേത്രി ​െവള്ളിയാഴ്​ച ഗോവയിലും ടീമിൻെറ ഗോൾസ്​കോററായി.മത്സരത്തിൻെറ 56ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയായിരുന്നു ഛേത്രിയുടെ ഗോൾ.

ഇതുവരെ ഏറ്റുമുട്ടിയ ഏഴ്​മത്സരങ്ങളിൽ മൂന്ന്​ വീതം ജയങ്ങളുമായി ഇരുടീമും ഒപ്പത്തിനൊപ്പമായിരുന്നു. ആദ്യ രണ്ട്​ മത്സരങ്ങൾ സമനിലയിൽ കുരുങ്ങിയ ബംഗളൂരു ജയിക്കാനുറച്ചാണ്​ കളത്തിലെത്തിയത്​. നാലാം മിനിറ്റിൽ തന്നെ ചെന്നൈക്ക്​ അനുകൂലമായി ഫ്രീകിക്ക്​ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല. ക്രിവല്ലാറോയെടുത്ത കിക്ക്​ ബി.എഫ്​.സിയുടെ പ്രതിരോധ മതിലിൽ തട്ടിയകന്നു. ഇതിനിടെ 16ാം മിനിറ്റിൽ മിഡ്​ഫീൽഡർ അനിരുദ്ധ്​ ഥാപ്പ പരിക്കേറ്റ്​ മടങ്ങിയത്​ ‘മറീന മച്ചാൻസി’ന്​ കനത്ത തിരിച്ചടിയായി.

ഗോൾരഹിതമായ ആദ്യ പകുതിയിൽ ഇരുടീമുകളും ഓരോ തവണ മാ​​ത്രമാണ്​ ഗോൾ പോസ്​റ്റ്​ ലക്ഷ്യമിട്ടത്​. ഇരുടീമുകളും പരുക്കൻ കളിയാണ്​ പുറത്തെടുത്തത്​. രണ്ടാം പകുതിയിൽ ബംഗളൂരു ഡെഷ്​റോൺ ബ്രൗണിനെ പിൻവലിച്ച്​ ക്രിസ്​റ്റ്യൻ ഓപ്​സെത്തിനെ ഇറക്കി. 47ാം മിനിറ്റിൽ വീണ്ടും ഫ്രീകിക്ക്​ നേടിയെങ്കിലും ഇക്കുറിയും ക്രിവല്ലാറോക്ക്​ മുതലെടുക്കാനായില്ല.

രണ്ടാം പകുതിയിൽ 56ാം മിനിറ്റിൽ ക്ലൈറ്റൺ സിൽവയാണ് ബംഗളൂരു എഫ്.സിക്കായി പെനാൽറ്റി നേടിയത്. കിക്കെടുത്ത സുനിൽ ഛേത്രി പിഴവൊന്നും വരുത്താതെ ബി.എഫ്.സിക്ക് ലീഡ് നേടിക്കൊടുത്തു. ഇന്ത്യൻ നായകൻെറ സീസണിലെ ആദ്യ ഗോളാണിത്. 80ാം മിനിറ്റിൽ ചാങ്തേ ചെന്നൈക്കായി മികച്ചൊരു അവസരം തുറന്നു നൽകിയെങ്കിലും ഫാത്തുലോക്ക് ഗോളാക്കാനായില്ല.

English summary

Bangalore’s first win of the season against Chennai FC in the ISL

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 355,...

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം...

കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍. ഇവര്‍ മാറിയേ പറ്റൂ. 95 ശതമാനം ജീവനക്കാരെപ്പറ്റിയും തനിക്ക് മോശം അഭിപ്രായമില്ല. രാഷ്ട്രീയപാര്‍ട്ടിയുടെ കൊടിപിടിച്ചു...

ഒരു പാമ്പിനെ പിടിക്കാനെത്തി; കണ്ടത് ഷീറ്റിനടിയിൽ ഒന്നിച്ചു കിടക്കുന്ന രണ്ട് മലമ്പാമ്പുകളെയും മൂർഖനേയും

പാലക്കാട്: പട്ടാമ്പി കാർഷിക ​ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഒറ്റയടിക്ക് പിടികൂടിയത് മൂന്ന് പാമ്പുകളെ. ഒരു പാമ്പിനെ പിടിക്കാനായി എത്തിയ വന്യജീവി സംരക്ഷകൻ കൈപ്പുറം അബ്ബാസാണ് ഒരു സ്ഥലത്ത് നിന്ന് രണ്ട്...

കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ തട്ടിപ്പു നടത്തുന്നുണ്ടെന്ന് പരസ്യമായി പറഞ്ഞ എംഡി ബിജു പ്രഭാകറിനെതിരെ തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ തട്ടിപ്പു നടത്തുന്നുണ്ടെന്ന് പരസ്യമായി പറഞ്ഞ എംഡി ബിജു പ്രഭാകറിനെതിരെ തൊഴിലാളി സംഘടനകള്‍. തിരുവനന്തപുരത്ത് എംഡിയുടെ ഓഫിസിലേക്ക് ഐഎന്‍ടിയുടെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. സിഐടിയു നേതാവായ...

ഒരാൾക്ക് ഒറ്റയ്ക്ക് കഴുത്തും, കൈ ഞരമ്പുകളും മുറിക്കാൻ കഴിയില്ല; കല്ലമ്പലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു

തിരുവനന്തപുരം: കല്ലമ്പലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കല്ലമ്പനം മുത്താന സുനിതഭവനിൽ ആതിരയെ (24) ഇന്നലെയാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....

More News