Saturday, September 19, 2020

വിവാദ സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ ബെംഗളൂരുവിൽ കലാപം; അറസ്റ്റിലായ 40 പേർക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് പൊലീസ്

Must Read

യു​എ​സ് കാ​ന​ഡ അ​തി​ര്‍​ത്തി ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​ന്ന​ത് ഒ​ക്ടോ​ബ​ര്‍ 21 വ​രെ നീ​ട്ടി​

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് കാ​ന​ഡ അ​തി​ര്‍​ത്തി ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​ന്ന​ത് ഒ​ക്ടോ​ബ​ര്‍ 21 വ​രെ നീ​ട്ടി​യ​താ​യി ഇ​രു രാ​ജ്യ​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചു. പൊ​തു സു​ര​ക്ഷാ മ​ന്ത്രി ബി​ല്‍ ബ്ലെ​യ​റും യു​എ​സ്...

സ്ഥാപനങ്ങളില്‍ എത്തുന്നവരുടെ പേരും വിവരവും എഴുതാന്‍ ഇനി ഡി​ജി​റ്റ​ല്‍ സ​ന്ദ​ര്‍​​ശ​ക ര​ജി​സ്​​​ട്രി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്ഥാപനങ്ങളില്‍ എത്തുന്നവരുടെ പേരും വിവരവും എഴുതാന്‍ ഇനി ര​ജി​സ്​​റ്റ​ര്‍ ബു​ക്ക്​ പ​ര​തേ​ണ്ട, സ​ന്ദ​ര്‍​ശ​ക​രി​ലോ ജീ​വ​ന​ക്കാ​രി​ലോ കോ​വി​ഡ്​ ബാ​ധ​യു​ണ്ടാ​യാ​ല്‍ ഇ​ട​പ​ഴ​കി​യ​വ​രു​ടെ...

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിയേക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിയേക്കും. നവംബർ അവസാനമോ ഡിസംബറിലോ വോട്ടെടുപ്പു നടത്താനാണ് സാധ്യത. ആരോഗ്യവിദഗ്ധർ,...

ബെംഗളൂരു: വിവാദ സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ ബെംഗളൂരുവിൽ ഉണ്ടായ കലാപത്തിൽ അറസ്റ്റിലായ 40 ഓളം പേർക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് പൊലീസ്. കലാപകാരികളിൽ ചിലർക്ക് 2013ൽ മല്ലേശ്വരത്തുണ്ടായ ബോംബ് സ്ഫോടനം, 2014ലെ ചർച്ച് സ്ട്രീറ്റ് സ്ഫോടനം എന്നിവയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുമായി അടുത്ത ബന്ധമുള്ളതായി തെളിവുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

അൽ ഹിന്ദ് എന്ന സംഘടനയുടെ പ്രവർത്തകനായ സമിയുദ്ദീൻ (35) എന്നയാൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പൊലീസ് നേരത്തേ തന്നെ സംശയിച്ചിരുന്നു. ശിവാജി നഗറിൽ ആർഎസ്എസ് പ്രവർത്തകൻ രുദ്രേഷ് കൊല്ലപ്പെട്ട കേസിലെ പ്രതികളുമായി ഉറ്റബന്ധമുണ്ട് സമിയുദ്ദീനെന്നു പൊലീസ് പറയുന്നു. ആ കേസിലെ പ്രധാനപ്രതിയെ ഇയാൾ ജയിലിൽ സന്ദർശിച്ചിരുന്നു. കളിയിക്കാവിളയിൽ സ്പെഷൽ എസ്ഐ വിൽസനെ വെടിവച്ചു കൊന്നതുൾപ്പെടെ വിവിധ കേസുകളിൽ ഒട്ടേറെ അൽഹിന്ദ്, അൽ-ഉമ്മ പ്രവർത്തകർ ബെംഗളൂരുവിൽനിന്ന് അറസ്റ്റിലായത് സംശയങ്ങളെ ബലപ്പെടുത്തിയിരുന്നു.

മല്ലേശ്വരം, ചർച്ച് സ്ട്രീറ്റ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട പല കേസുകളിലും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. പല കേസുകളിലും വിചാരണ വിവിധ ഘട്ടങ്ങളിലാണ്. 2013 ൽ മല്ലേശ്വരത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ പ്രതിസ്ഥാനത്ത് അൽ ഉമ്മ പ്രവർത്തകരായിരുന്നു; ചർച്ച് സ്ട്രീറ്റ് സ്ഫോടനത്തിനു പിന്നിൽ ഇന്ത്യൻ മുജാഹിദ്ദീനും.

അക്രമം നടന്ന ബെംഗളൂരുവിലെ ഡിജെ ഹള്ളി പ്രദേശത്തുനിന്ന് 380 പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അൽഹിന്ദ്, എസ്ഡിപിഐ പ്രവർത്തകരാണ് ഇവരിൽ ഏറെയും. കലാപക്കേസുമായി ബന്ധപ്പെട്ട് 80,000 ഫോൺകോളുകളാണു പൊലീസ് പരിശോധിക്കുന്നത്.

മണിക്കൂറുകളുടെ ഇടവേളയിൽ ഇത്രയും കോളുകൾ വിളിക്കാനുണ്ടായ സാഹചര്യം അന്വേഷിക്കും. കലാപത്തിനിടെ പൊലീസ് വെടിവയ്പിൽ 3 പേർ കൊല്ലപ്പെട്ടു. പരുക്കേറ്റ മറ്റൊരാളും മരിച്ചു. കലാപമുണ്ടായ ഡിജെ ഹള്ളി എസ്ഡിപിഎയ്ക്ക് വൻ സാന്നിധ്യമുള്ള പ്രദേശമാണെന്നും പൊലീസ് പറയുന്നു. അക്രമത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ പോപ്പുലർ ഫ്രണ്ടിനെയും എസ്ഡിപിഐയെയും നിരോധിക്കുന്നതു സർക്കാരിന്റെ പരിഗണനയിലാണെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ നേരത്തേ വ്യക്തമാക്കിയിരുന്നു.

English summary

Bangalore: More than 40 people arrested in connection with a riot in Bangalore over a controversial social media post have been linked to terrorist organizations, police said. Investigators say some of the rioters have close links to those arrested in connection with the 2013 Malleshwaram bomb blasts and the 2014 Church Street blasts.

Leave a Reply

Latest News

യു​എ​സ് കാ​ന​ഡ അ​തി​ര്‍​ത്തി ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​ന്ന​ത് ഒ​ക്ടോ​ബ​ര്‍ 21 വ​രെ നീ​ട്ടി​

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് കാ​ന​ഡ അ​തി​ര്‍​ത്തി ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​ന്ന​ത് ഒ​ക്ടോ​ബ​ര്‍ 21 വ​രെ നീ​ട്ടി​യ​താ​യി ഇ​രു രാ​ജ്യ​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചു. പൊ​തു സു​ര​ക്ഷാ മ​ന്ത്രി ബി​ല്‍ ബ്ലെ​യ​റും യു​എ​സ്...

സ്ഥാപനങ്ങളില്‍ എത്തുന്നവരുടെ പേരും വിവരവും എഴുതാന്‍ ഇനി ഡി​ജി​റ്റ​ല്‍ സ​ന്ദ​ര്‍​​ശ​ക ര​ജി​സ്​​​ട്രി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്ഥാപനങ്ങളില്‍ എത്തുന്നവരുടെ പേരും വിവരവും എഴുതാന്‍ ഇനി ര​ജി​സ്​​റ്റ​ര്‍ ബു​ക്ക്​ പ​ര​തേ​ണ്ട, സ​ന്ദ​ര്‍​ശ​ക​രി​ലോ ജീ​വ​ന​ക്കാ​രി​ലോ കോ​വി​ഡ്​ ബാ​ധ​യു​ണ്ടാ​യാ​ല്‍ ഇ​ട​പ​ഴ​കി​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ത​ത്സ​മ​യം ല​ഭ്യ​മാ​ക്കു​ന്ന ഡി​ജി​റ്റ​ല്‍ സ​ന്ദ​ര്‍​​ശ​ക...

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിയേക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിയേക്കും. നവംബർ അവസാനമോ ഡിസംബറിലോ വോട്ടെടുപ്പു നടത്താനാണ് സാധ്യത. ആരോഗ്യവിദഗ്ധർ, പോലീസ് തുടങ്ങിയ വിഭാഗങ്ങളുമായി ചർച്ചകൾക്കുശേഷമായിരിക്കും തീയതി...

ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വരുന്നവരുടെ ക്വാറന്റീൻ കാലാവധി ഏഴു ദിവസമാക്കി കുറയ്ക്കും; എട്ടാം ദിവസം ആന്റിജൻ ടെസ്റ്റ്

തിരുവനന്തപുരം; ലോക്ക്ഡൗൺ ഇളവുകൾ തുടരുന്ന സാഹചര്യത്തിൽ ക്വാറന്റീൻ കാലാവധിയും കുറയ്ക്കാൻ ആലോചന. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വരുന്നവരുടെ ക്വാറന്റീൻ കാലാവധി ഏഴു ദിവസമാക്കി കുറയ്ക്കാനാണ് ഒരുങ്ങുന്നത്. എട്ടാം ദിവസം...

സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധി

തിരുവനന്തപുരം; ശനിയാഴ്ചകളിലെ അവധി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തിൽ സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധിയായിരിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനാലാണ് ശനിയാഴ്ചകളിൽ അവധി നൽകിയത്. എല്ലാ മേഖലയിലും...

More News