ബംഗളൂരു: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ‘ടോറസ് െറമഡീസ്’ ഡയറക്ടർ ആനന്ദ് പത്മനാഭനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. തിങ്കളാഴ്ച രാവിലെ 11ന് ബംഗളൂരു ശാന്തിനഗറിലെ ഇ.ഡി ഒാഫിസിൽ ഹാജരായ ആനന്ദിനെ രാത്രിയും ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരത്തെ ഒാൾഡ് കോഫീ ഹൗസിൽ ആനന്ദ് പത്മനാഭനും ഇ.ഡി േചാദ്യം ചെയ്യാൻ സമൻസ് അയച്ച അരുണിനും ബിസിനസ് പങ്കാളിത്തമുണ്ട്.
ഇൗ സ്ഥാപനത്തിെൻറ പേരിൽ പി.എൻ.ബി ബാങ്കിൽനിന്ന് വായ്പയെടുത്ത തുകയാണ് മയക്കുമരുന്ന് കേസിലും ഇ.ഡി കേസിലും അറസ്റ്റിലായ അനൂപ് മുഹമ്മദിന് ബിനീഷ് ൈകമാറിയതെന്നാണ് ഇ.ഡി കണ്ടെത്തിയത്. ഇതടക്കമുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരമാണ് ആനന്ദിൽനിന്ന് തേടുന്നത്. അതേസമയം, ടോറസ് റെമഡീസ് എന്ന മരുന്നുവിതരണ കമ്പനിയുടെ മറവിലും ബിനീഷ് കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതായാണ് ഇ.ഡി ആരോപണം. ചെന്നൈ നുങ്കമ്പാക്കം ആസ്ഥാനമായി രജിസ്റ്റർ ചെയ്ത കമ്പനിയുടെ അഡ്മിനിസ്ട്രേറ്റിവ് ഒാഫിസ് ഇപ്പോൾ തിരുവനന്തപുരം സ്റ്റാച്യൂ ചിറക്കുളം റോഡിലാണ് പ്രവർത്തിക്കുന്നത്. 2009 മാർച്ച് 16ന് പ്രവർത്തനമാരംഭിച്ചെന്ന് കമ്പനിയുടെ വെബ്സൈറ്റ് വ്യക്തമാക്കുന്നു. Bangalore: Money laundering related to drug trafficking Anand Padmanabha, Director, ‘Torres Medicine’ in the case Questioned by the Directorate of Enforcement (ED).