Monday, January 24, 2022

ഐഎസ്എൽ ഫുട്ബോളിലെ തുടർ തോൽവികൾക്ക് അന്ത്യം കുറിച്ച് ബെംഗളൂരു എഫ്സി

Must Read

ഐഎസ്എൽ ഫുട്ബോളിലെ തുടർ തോൽവികൾക്ക് അന്ത്യം കുറിച്ച് ബെംഗളൂരു എഫ്സി. ഈ വർഷത്തെ അവസാന മത്സരത്തിൽ ബെംഗളൂരു 4–2നു ചെന്നൈയിൻ എഫ്സിയെ കീഴടക്കി. 7 മത്സരങ്ങളായി ജയമറിയാതെ കിതച്ച ബെംഗളൂരുവിന് പുതുവർഷത്തിൽ പുതിയ പ്രതീക്ഷകൾ പകരുന്നതായി ഈ വിജയം.
മിർലൻ മുർസായേവിന്റെ 4–ാം മിനിറ്റിലെ ഗോളിൽ ചെന്നൈ ലീഡ് നേടിയതാണ്. എന്നാൽ, ക്ലീറ്റൻ സിൽവ (39), അലൻ കോസ്റ്റ (43) എന്നിവരുടെ ഗോളുകളിലൂടെ ബെംഗളൂരു ആദ്യ പകുതി അവസാനിക്കും മുൻപു തന്നെ മുന്നിലെത്തി. റഹിം അലി 49–ാം മിനിറ്റിൽ വീണ്ടും ചെന്നൈയിനെ സമനില സ്കോറിലെത്തിച്ചതാണ് (2–2). എന്നാൽ, ഉദാന്ത സിങ് (70), പാട്രിക് ചൗധരി (74) എന്നിവരുടെ ഗോളുകളിൽ ബെംഗളൂരു വിജയമാഘോഷിച്ചു. ജയത്തോടെ, പോയിന്റ് പട്ടികയിൽ 10–ാം സ്ഥാനത്തായിരുന്ന ബെംഗളൂരു എട്ടാം സ്ഥാനത്തെത്തി;

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News