Thursday, November 26, 2020

ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന പരസ്യം, ജുവലറി ബ്രാൻഡ് തനിഷ്കിനെതിരെ വീണ്ടും പ്രതിഷേധം

Must Read

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച...

ബംഗളൂരു: ലൗ ജിഹാദിനെ പ്രോത്സാഹിപ്പിച്ച് പരസ്യം നൽകിയെന്ന ആരോപണത്തെ തുടർന്ന് വിവാദത്തിലായ ജുവലറി ബ്രാൻഡ് തനിഷ്കിനെതിരെ വീണ്ടും പ്രതിഷേധം. ദീപാവലി ആഘോഷങ്ങൾക്കായി പടക്കം ഉപയോഗിക്കരുതെന്ന സന്ദേശം നൽകുന്ന ജുവലറിയുടെ പുതിയ പരസ്യമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. പരസ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തുവന്നു.

നീന ഗുപ്ത, സയാനി ഗുപ്ത, ആലയ, നിമ്രത് കൗർ എന്നിവരഭിനയിച്ച പരസ്യത്തിലാണ് ദീപാവലി ആഘോഷങ്ങളിൽ പടക്കങ്ങൾ ഒഴിവാക്കുന്ന കാര്യം പറയുന്നത്. കുടുംബത്തിനൊപ്പം വീടുകളിൽ ദീപാവലി ആഘോഷിക്കണമെന്നും പരസ്യത്തിൽ പറയുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ ഉപഭോക്താക്കളെ ധ്രുവീകരിക്കുകയാണ് പരസ്യമെന്നാണ് വിമർശകർ പറയുന്നത്.

“നമ്മുടെ ഉത്സവം എങ്ങനെ ആഘോഷിക്കാമെന്ന് ആരെങ്കിലും ഹിന്ദുക്കളെ ഉപദേശിക്കേണ്ടത് എന്തുകൊണ്ടാണ്? കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.അല്ലാതെ പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കാൻ ഞങ്ങളെ ഉപദേശിക്കരുത്. ഞങ്ങൾ വിളക്കുകൾ കത്തിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്യും.” ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി ട്വീറ്റ് ചെയ്‌തു.

തനിഷ്ക നേരത്തെ പുറത്തിറക്കിയ ‘ഏകത്വം’ എന്ന് ആഭരണ ശേഖരത്തിന്റെ ആദ്യ പരസ്യം വലിയ വിവാദമായിരുന്നു. രണ്ട് സമുദായത്തിൽ നിന്നുള്ളവരുടെ വിവാഹം പ്രോത്സാഹപ്പിച്ചു കൊണ്ടുള്ള പരസ്യത്തിനെതിരെ വിമർശനം ശക്തമായതിന് പിന്നാലെ ജുവലറി പരസ്യം പിൻവലിക്കുകയായിരുന്നു.Bangalore: Controversial jewelery brand Tanishq has once again come under fire for allegedly promoting Love Jihad. Controversy erupts over jewelery advertisement for Diwali

 

Leave a Reply

Latest News

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ‘പിൻവാങ്ങൽ...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച രണ്ടു പിഴവുകളാണ് കളി മുംബൈയ്ക്ക് അനുകൂലമാക്കിയത്....

ബംഗാളിലെ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കും: ബിജെപി നേതാവ്

ബിജെപി പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തിയാൽ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കുമെന്ന് ബിജെപി നേതാവ്. ബംഗാളിലെ ബിജെപി വൈസ് പ്രസിഡന്റ് രാജു ബാനർജിയാണ് ഇങ്ങനെ പറഞ്ഞത്. "നോക്കൂ ഈ ദിവസങ്ങളില്‍ എന്താണ് പശ്ചിമ ബംഗാളില്‍ നടക്കുന്നതെന്ന്....

നിർവാർ ചുഴലിക്കാറ്റ്, ചെന്നെെ വിമാനത്താവളം അടച്ചു

ചെന്നെെ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട നിർവാർ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ചെന്നെെ വിമാനത്താവളം അടച്ചു. ഇന്ന് രാത്രി ഏഴ് മണി മുതൽ നാളെ പുലർച്ചെ ഏഴ് മണിവരെ വിമനത്താവളം അടച്ചിടുമെന്ന് ഏയർപ്പോർട്ട്...

More News