Friday, September 18, 2020

ലഹരി കടത്തുമായി ബന്ധപ്പെട്ട് പ്രശസ്ത സിനിമാനടി സഞ്ജന ഗല്‍റാണിയെ ബംഗലൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

Must Read

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍...

പന്തീരാങ്കാവ് യുഎപിഎ കേസ്; പ്രതികളായ അലന്‍റെയും, ത്വാഹയുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലന്‍റെയും, ത്വാഹയുടെയും   ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം...

യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : കേരളത്തില്‍ യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ സമരത്തിന് ജനപിന്തുണയില്ല....

ബംഗലൂരു: ലഹരി കടത്തുമായി ബന്ധപ്പെട്ട് പ്രശസ്ത സിനിമാനടി സഞ്ജന ഗല്‍റാണിയെ ബംഗലൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസില്‍ രാഗിണി ദ്വിവേദിക്ക് പിന്നാലെ അറസ്റ്റിലാകുന്ന രണ്ടാമത്തെ നടിയാണ് സഞ്ജന. രാവിലെ ഇന്ദിരനഗറിലെ സഞ്ജനയുടെ വീട്ടില്‍ സിസിബി നടത്തിയ റെയ്ഡിനും പിന്നാലെയാണ് നടിയെ അറസ്റ്റ് ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
നടിയെ വിശദമായ ചോദ്യം ചെയ്യലിനായി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിക്കും. ലഹരി കടത്തുകേസില്‍ നടി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് ബംഗലൂരു ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. കേസില്‍ നടിയോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും, സ്ഥലത്തില്ലെന്ന് മറുപടി നല്‍കുകയായിരുന്നു.ഇതേത്തുടര്‍ന്ന് കോടതിയുടെ സെര്‍ച്ച്‌ വാറണ്ട് സഹിതമാണ് ക്രൈംബ്രാഞ്ച് സംഘം ഇന്നുപുലര്‍ച്ചെ നടിയുടെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്. ഉന്നതര്‍ ഉള്‍പ്പെട്ട പാര്‍ട്ടിയില്‍ ലഹരിമരുന്ന് എത്തിച്ചെന്ന കേസില്‍ നടി രാഗിണി ദ്വിവേദിയെ നേരത്തെ സിസിബി അറസ്റ്റ് ചെയ്തിരുന്നു.
നേരത്തെ ലഹരി കടത്തുമായി ബന്ധപ്പെട്ട് സഞ്ജനയുടെ സുഹൃത്ത് രാഹുലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. തന്റെ രാഖി സഹോദരനാണ് രാഹുലെന്ന് സഞ്ജന പറഞ്ഞു. കൂടാതെ കഴിഞ്ഞദിവസം ലഹരി ഇടപാടുകാരന്‍ അരൂര്‍ സ്വദേശി നിയാസ് മുഹമ്മദിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിയാസിന് സഞ്ജനയുമായി അടുത്ത ബന്ധമാണുള്ളതെന്ന് ക്രൈംബ്രാഞ്ച് സൂചിപ്പിച്ചു.കേസില്‍ ഇതുവരെ ആറുപേരാണ് അറസ്റ്റിലായത്.

Bangalore: Actress Sanjana Galrani has been arrested by the Bangalore Central Crime Branch in connection with drug trafficking. This is the second arrest in the case after Ragini Dwivedi

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍...

പന്തീരാങ്കാവ് യുഎപിഎ കേസ്; പ്രതികളായ അലന്‍റെയും, ത്വാഹയുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലന്‍റെയും, ത്വാഹയുടെയും   ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി. വിചാരണ കോടതിയിയുടെ കൈവശമുള്ള...

യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : കേരളത്തില്‍ യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ സമരത്തിന് ജനപിന്തുണയില്ല. ഓരോ ദിവസവും ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍...

മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് സിപിഎം

തിരുവനന്തപുരം : സര്‍ക്കാരിനെതിരെ സമരരംഗത്തുള്ള മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് സിപിഎം. ബാബറി മസ്ജിദ് തകര്‍ത്ത ബിജെപി എങ്ങനെയാണ് മുസ്ലിം ലീഗിന് ശത്രുവല്ലാതാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു....

കരിപ്പൂരില്‍ വിമാനം ഇറങ്ങിയതിന് ശേഷം ടാക്സിയില്‍ വീട്ടിലേക്ക് യാത്ര തിരിക്കവേ, വാഹനം തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ പ്രവാസി വീട്ടില്‍ തിരിച്ചെത്തി

കോഴിക്കോട്: കരിപ്പൂരില്‍ വിമാനം ഇറങ്ങിയതിന് ശേഷം ടാക്സിയില്‍ വീട്ടിലേക്ക് യാത്ര തിരിക്കവേ, വാഹനം തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ പ്രവാസി വീട്ടില്‍ തിരിച്ചെത്തി. തട്ടിക്കൊണ്ടുപോകലിന് ഇരയായ മുഹമ്മദ് റിയാസ് കോഴിക്കോട് കുറ്റ്യാടിയിലെ...

More News