Friday, May 14, 2021

എന്ത് ചെയ്യണമെന്നറിയാതെ വയനാട്ടിലെ നേന്ത്രക്കുല കർഷകർ

Must Read

കല്‍പ്പറ്റ: കൊവിഡിന്റെ രണ്ടാം വരവ് സര്‍വ്വമേഖലകളെയും പിടിച്ചുലച്ച് കൊണ്ടിരിക്കവെ പാടെ തകരുകയാണ് വയനാട്ടിലെ കാര്‍ഷികമേഖല. കാലത്തിനനുസരിച്ച് പലതരം വിളകള്‍ മാറി മാറി പരീക്ഷിച്ച് ഉപജീവനം കണ്ടെത്തുന്ന ജില്ലയിലെ കര്‍ഷകര്‍ക്ക് കൊവിഡ് കൂനിന്മേല്‍കുരുവായി മാറുകയാണ്. ഇപ്പോള്‍ നേന്ത്രക്കായ കര്‍ഷകരാണ് കൂടുതല്‍ വെട്ടിലായിരിക്കുന്നത്. കുറഞ്ഞ സമയത്തിനായി കൂടുതല്‍ മുതല്‍മുടക്കണമെന്നതാണ് വാഴക്കൃഷിയുടെ പ്രത്യേകത.

ലക്ഷങ്ങള്‍ മുടക്കിയാലും പക്ഷേ ആയിരം രൂപ പോലും അധികം ലഭിക്കാനില്ലെന്ന് മാത്രമല്ല മുടക്ക് മുതല്‍ പോലും കിട്ടുന്നില്ലെന്നതാണ് അവസ്ഥ. നെല്ലില്‍ നിന്ന് കാര്യമായ വരുമാനമില്ലാതായതോടെയാണ് വാഴകൃഷിയിലേക്ക് എത്തുന്നത്. എന്നാല്‍ കര്‍ണാടകയില്‍ നിന്ന് വന്‍തോതില്‍ നേന്ത്രക്കുലകള്‍ കേരളത്തിലേക്ക് ഒഴുകിയതോടെ വിലയിടിഞ്ഞു. നാടന്‍ ഏത്തപ്പഴങ്ങള്‍ക്ക് ആവശ്യക്കാരും കുറഞ്ഞു. വാഴക്കൃഷി നഷ്ടങ്ങളുടെ കണക്കില്‍ വരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

വിഷു പ്രമാണിച്ച് ഇപ്പോള്‍ നേന്ത്രക്കായുടെ വില നേരിയ തോതിലെങ്കിലും വര്‍ധിച്ചിരുന്നു. എങ്കിലും പ്രതീക്ഷ വെക്കേണ്ടതില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഏത് സമയത്തും നാടന്‍ക്കുലകള്‍ക്ക് ഡിമാന്റ് കുറയാമെന്ന് മുന്‍കാല അനുഭവങ്ങള്‍ നിരത്തി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തമിഴ്‌നാട്ടിലും കര്‍ണാടകയിലും വിളവെടുപ്പ് അവസാനിച്ചതും ആഘോഷങ്ങളില്‍ നാടന്‍ കുലകള്‍ക്കുള്ള ഡിമാന്റും കണക്കിലെടുത്ത് മാത്രമാണ് കുറഞ്ഞ സമയത്തേക്കെങ്കിലും വില വര്‍ധിക്കുന്നതെന്നാണ് അഭിപ്രായം.

മുന്‍കാലങ്ങളെ അപേക്ഷിച്ച് വയനാട്ടില്‍ വാഴക്കൃഷി തീര്‍ത്തും കുറവാണ്. കൂലിയിനത്തില്‍ വന്‍തുക ചിലവഴിക്കേണ്ടി വരുമെന്നതിനാല്‍ വിലയിടിവ് പേടിച്ച് കര്‍ഷകര്‍ പിന്‍മാറുകയാണ്.

English summery

Banana farmers in Wayanad do not know what to do

Leave a Reply

Latest News

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്

മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ് സമിതി, യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിലെ അടിയന്തരഘട്ട...

More News