Friday, July 30, 2021

വാഴ വീഴുന്നു; കാരണം മീലിമൂട്ടയല്ലെന്ന് പരിശോധകസംഘം

Must Read

മേലൂർ: പൂലാനി പ്രദേശത്ത് വാഴകൾ വീഴുന്നത് മീലിമൂട്ട (mealy bug)യുടെ ശല്യം മൂലമല്ലെന്ന് കണ്ടെത്തൽ. മീലിമൂട്ടയുടെ ശല്യംമൂലം പൂലാനി പ്രദേശത്ത് വൻ തോതിൽ നേന്ത്രവാഴകൾ മറിഞ്ഞുവീണു നശിക്കുന്നതായി കർഷകർ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൃഷിവകുപ്പുദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പൂലാനിയിലെ വാഴത്തോട്ടങ്ങൾ സന്ദർശിച്ചു.

ബാക്ടീരിയ മൂലം വാഴയുടെ കടഭാഗം (മാണം) അഴുകുന്നതാണ് പ്രശ്നമെന്ന് പരിശോധന നടത്തിയ കൃഷി ഉദ്യേഗസ്ഥർ പറഞ്ഞു. അഴുകൽ വരാതിരിക്കാൻ ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കാം. രോഗം കൂടുതലായി വാഴകൾ മറിയുന്നുണ്ടെങ്കിൽ മേലൂർ കൃഷിഭവനുമായി ബന്ധപ്പെട്ടാൽ പരിഹാരത്തിന് ഫലപ്രദമായ നിർദേശങ്ങൾ ലഭിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ചാലക്കുടി അഗ്രോണിമിക് റിസർച്ച് സ്റ്റേഷനിലെ പ്രൊഫസർ ഡോ. പി.എസ്. ബിന്ദു, അസിസ്റ്റന്റ് പ്രൊഫസർ ഡോ. മിനി എബ്രഹാം, മേലൂർ കൃഷി ഓഫീസർ ഷിസാ ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലാണ് വാഴത്തോട്ടങ്ങളിൽ പരിശോധന നടത്തിയത്. പരിശോധനയുടെ വിശദമായ റിപ്പോർട്ട് കൃഷിവകുപ്പ്‌ ഇറക്കും.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News