Sunday, September 19, 2021

സ്വർണത്തിനായി മുത്തശ്ശിയെ ശ്വാസംമുട്ടിച്ച് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Must Read

കൊരട്ടി: സ്വർണത്തിനായി മുത്തശ്ശിയെ ശ്വാസംമുട്ടിച്ച് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊരട്ടി സൗത്ത് ചെട്ടിയാംപറമ്പിൽ പ്രശാന്തി (32)നെയാണ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

ഭാര്യ രേഷ്മ മാത്രമേ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നുള്ളൂ. പുറത്തുപോയി തിരിച്ചെത്തിയ പ്രശാന്ത് കിടപ്പുമുറിയിൽ കയറി കതകടച്ച ശേഷം പുറത്തേക്ക് വരാതിരുന്നതിനെത്തുടർന്ന് നാട്ടുകാരുടെ സഹായത്താൽ വാതിൽ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

2019 ഓഗസ്റ്റ് 16-നാണ് വീട്ടിൽ ആരുമില്ലാത്ത തക്കംനോക്കി പ്രശാന്ത്, മുത്തശ്ശി പാപ്പാത്തി ഇല്ലത്തെ നാരായണ മൂസിന്റെ ഭാര്യ സാവിത്രിയെ (76) സ്വർണമാലയ്‌ക്കായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം നാടുവിടാനുള്ള ശ്രമത്തിനിടെ പോലീസ്‌ ഇയാളെ പിടികൂടുകയായിരുന്നു.

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News