Saturday, January 16, 2021

ചപ്പാത്തി നിർമാണത്തിന് മെഷീൻ, വാടക ഒഴിവാക്കൽ, ഭക്ഷ്യവസ്തുക്കൾ… പെരുമ്പാവൂർ ഭായ് കോളനിയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ദുരിതത്തിന് പരിഹാരമായി; ലേബർ ഓഫീസറോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം

കെട്ടിട ഉടമകൾ തന്നെ തൊഴിലാളികൾക്ക് ഭക്ഷണം ഉറപ്പ് വരുത്തണം. അതിന് കെട്ടിട ഉടമകളടക്കം ആറംഗ സമിതിയെ ചുമതലപ്പെടുത്തി. അല്ലാത്തപക്ഷം കെട്ടിട ഉടമകൾക്കെതിരെ നടപടിയെടുക്കും.

Must Read

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 355,...

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം...

കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍. ഇവര്‍ മാറിയേ പറ്റൂ. 95 ശതമാനം ജീവനക്കാരെപ്പറ്റിയും...

ഒരു പാമ്പിനെ പിടിക്കാനെത്തി; കണ്ടത് ഷീറ്റിനടിയിൽ ഒന്നിച്ചു കിടക്കുന്ന രണ്ട് മലമ്പാമ്പുകളെയും മൂർഖനേയും

പാലക്കാട്: പട്ടാമ്പി കാർഷിക ​ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഒറ്റയടിക്ക് പിടികൂടിയത് മൂന്ന് പാമ്പുകളെ. ഒരു പാമ്പിനെ പിടിക്കാനായി എത്തിയ വന്യജീവി സംരക്ഷകൻ കൈപ്പുറം...

പെരുമ്പാവൂർ: പെരുമ്പാവൂർ ഭായ് കോളനിയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ദുരിതത്തിന് പരിഹാരമായി. ലോക്ക് ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായ ഇവർക്ക്
ആവശ്യത്തിന് ഭക്ഷണമെത്തിക്കാന്‍ ഉടമകളും പഞ്ചായത്തും സർക്കാരും കൈകോർക്കുന്നു.

ചപ്പാത്തി നിർമാണത്തിന് മെഷീൻ, വാടക ഒഴിവാക്കൽ, ഭക്ഷ്യവസ്തുക്കൾ എന്നിവ നൽകാനാണ് തീരുമാനം. പാലക്കാട്ട് താഴം പാലത്തിന് സമീപമുള്ള ഭായി കോളനിയിൽ അയ്യായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണുള്ളത്. എന്നാൽ ലേബർ ഓഫീസറുടെ പക്കൽ കൃത്യമായ കണക്കുകളൊന്നുമില്ല.

തൊഴിലുടമകള്‍ ഭക്ഷണം എത്തിക്കാതായതോടെ ഇവര്‍ പട്ടിണിയിലാണെന്ന വിവരത്തേ തുടർന്ന് ജില്ലാ ഭരണകൂടം ലേബർ ഓഫീസറോട് തൊഴിലാളികളുടെ കണക്ക് ചോദിച്ചു. എന്നാൽ കണക്കില്ലെന്നായിരുന്നു ലേബർ ഓഫീസിൽ നിന്നുള്ള മറുപടി. ഇതെ തുടർന്ന് ലേബർ ഓഫീസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഇന്ന് ഉച്ചയ്ക്ക് ഭായ് കോളനിയിലെത്തിയ എറണാകുളം അസിസ്റ്റൻ്റ് കളക്ടർ ഇതര സംസ്ഥാന തൊഴിലാളികളുമായി നേരിട്ട് സംസാരിച്ച് വിവരങ്ങൾ ആരായുകയായിരുന്നു. കൊറോണയുമായി ബന്ധപ്പെട്ട് ബോധവൽക്കരണത്തിൻ്റെ ഭാഗമായി ഹിന്ദിയിൽ അനൗൺസ്മെൻ്റ് നടത്തി. അത്യാവശ്യ കാര്യങ്ങൾക്ക് ബന്ധപ്പെടാൻ വാട്സ് അപ്പ് നമ്പറും നൽകി.കെട്ടിട ഉടമകൾ തന്നെ തൊഴിലാളികൾക്ക് ഭക്ഷണം ഉറപ്പ് വരുത്തണം. അതിന് കെട്ടിട ഉടമകളടക്കം ആറംഗ സമിതിയെ ചുമതലപ്പെടുത്തി. അല്ലാത്തപക്ഷം കെട്ടിട ഉടമകൾക്കെതിരെ നടപടിയെടുക്കും.

ആവശ്യത്തിന് ഭക്ഷണമെത്തിക്കാന്‍ ഉടമകള്‍ തയ്യാറാകുന്നില്ലെന്നായിരുന്നു പരാതി. ഇന്ന് സന്നദ്ധ സംഘടനകളും പോലീസും ചേർന്നാണ് ഭക്ഷണമെത്തിച്ചത്. രണ്ട് ദിവസം മുമ്പ് പരാതിയെ തുടന്ന് ഉടമകളോട് ഭക്ഷണമെത്തിക്കാൻ നിർദ്ദേശിച്ചിരുന്നെങ്കിലും അതു നടപ്പിലാക്കിയില്ല. ഇതു മൂലം ആയിരക്കണക്കിന് തൊഴിലാളികളാണ് ബുദ്ധിമുട്ടിലായത്.

നേരത്തേ ഇതര സംസ്ഥാന തൊഴിലാളികളെ സ്കൂള്‍ കോളേജ് എന്നിവിടങ്ങളിലേക്ക് മാറ്റുമെന്നും ഭക്ഷണത്തിന് കമ്മ്യൂണിറ്റി കിച്ചന്‍ ഏര്‍പ്പാടാക്കുമെന്നും എറണാകുളം റൂറല്‍ എസ്പി വ്യക്തമാക്കിയിരുന്നു.

മതിയായ സുരക്ഷ മുന്‍ കരുതലുകള്‍ പോലും ഇവരുടെ താമസ സ്ഥലങ്ങളില്‍ ഉറപ്പ് വരുത്തിയിട്ടില്ല. സംസ്ഥാനത്ത്ഏറ്റവും കൂടുതല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലമാണ് പെരുമ്പാവൂർ. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നിരവധി പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.

നിലവില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കോളനികളില്‍ മതിയായ ശൂചീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള സാമൂഹിക അകലം പോലും പാലിക്കതെയാണ് കോളനികളില്‍ ഇവര്‍ തിങ്ങിപാര്‍ക്കുന്നത്.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 355,...

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം...

കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍. ഇവര്‍ മാറിയേ പറ്റൂ. 95 ശതമാനം ജീവനക്കാരെപ്പറ്റിയും തനിക്ക് മോശം അഭിപ്രായമില്ല. രാഷ്ട്രീയപാര്‍ട്ടിയുടെ കൊടിപിടിച്ചു...

ഒരു പാമ്പിനെ പിടിക്കാനെത്തി; കണ്ടത് ഷീറ്റിനടിയിൽ ഒന്നിച്ചു കിടക്കുന്ന രണ്ട് മലമ്പാമ്പുകളെയും മൂർഖനേയും

പാലക്കാട്: പട്ടാമ്പി കാർഷിക ​ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഒറ്റയടിക്ക് പിടികൂടിയത് മൂന്ന് പാമ്പുകളെ. ഒരു പാമ്പിനെ പിടിക്കാനായി എത്തിയ വന്യജീവി സംരക്ഷകൻ കൈപ്പുറം അബ്ബാസാണ് ഒരു സ്ഥലത്ത് നിന്ന് രണ്ട്...

കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ തട്ടിപ്പു നടത്തുന്നുണ്ടെന്ന് പരസ്യമായി പറഞ്ഞ എംഡി ബിജു പ്രഭാകറിനെതിരെ തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ തട്ടിപ്പു നടത്തുന്നുണ്ടെന്ന് പരസ്യമായി പറഞ്ഞ എംഡി ബിജു പ്രഭാകറിനെതിരെ തൊഴിലാളി സംഘടനകള്‍. തിരുവനന്തപുരത്ത് എംഡിയുടെ ഓഫിസിലേക്ക് ഐഎന്‍ടിയുടെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. സിഐടിയു നേതാവായ...

ഒരാൾക്ക് ഒറ്റയ്ക്ക് കഴുത്തും, കൈ ഞരമ്പുകളും മുറിക്കാൻ കഴിയില്ല; കല്ലമ്പലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു

തിരുവനന്തപുരം: കല്ലമ്പലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കല്ലമ്പനം മുത്താന സുനിതഭവനിൽ ആതിരയെ (24) ഇന്നലെയാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....

More News