തൃശൂർ: ആധുനികവത്കരണത്തിെൻറ ഭാഗമായി കെ.എസ്എഫ്ഇ ആസ്ഥാന മന്ദിരമായ തൃശൂരിലെ ‘ഭദ്രത’ മോടിപിടിപ്പിച്ചത് 17 കോടി രൂപക്ക്. ഇപ്പോൾ ഇ.ഡിയുടെയടക്കം അന്വേഷണ പരിധിയിൽ വന്ന ഊരാളുങ്കൽ സൊസൈറ്റിയാണ് നവീകരണം നടത്തിയത്. വിജിലൻസ് പരിശോധനയിൽ വിവാദമായ കെ.എസ്.എഫ്.ഇയുടെ വഴിവിട്ട ഇടപാടുകളും ചെലവുകളും കൂടുതൽ പുറത്ത് വരുന്നു. പത്ത് ലക്ഷത്തോളം രൂപയാണ് ഇതിെൻറ നവീകരണത്തിന് കൺസൽട്ടൻസിക്ക് നൽകിയത്. എൻജിനീയറിങ് കോളജ് ആയിരുന്നു പ്ലാൻ തയാറാക്കുന്നത് ഉൾപ്പെടെ ചെയ്തത്. 17.36 കോടിയാണ് മോടിപിടിപ്പിക്കാൻ എസ്റ്റിമേറ്റ് അനുസരിച്ച് ചെലവിട്ടത്. കൂടാതെ മറ്റു ചെലവുകളുമുണ്ട്. രണ്ടു കോടിയിലധികം ഈ വകയിൽ ചെലവായി.
പുതിയ കെട്ടിടം നിർമിക്കാവുന്ന തുക ചെലവാക്കി പഴയത് നവീകരിക്കുന്നതിന് എതിർപ്പുയർന്നെങ്കിലും വകവെക്കാതെയായിരുന്നു പ്രവർത്തനം.
ആസ്ഥാന മന്ദിരം കാലഘട്ടത്തിനനുസരിച്ച് നവീകരിക്കണമെന്ന് ബോർഡിെൻറ 2017ലെ യോഗ തീരുമാനമാണ് ‘ഭദ്രത’യുടെ നവീകരണം. കെട്ടിടത്തിന് ബലക്ഷയം റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ കമ്പനിയുടെ മൊത്തത്തിലുള്ള റീ-ബ്രാൻഡിങ്ങിെൻറ ഭാഗമായി ആസ്ഥാന മന്ദിര നവീകരണത്തിനാണ് പൊതുമരാമത്ത് വകുപ്പിെൻറ റിപ്പോർട്ട് തേടിയത്.
English summary
‘badratha’ in Thrissur, the headquarters of KSFE, was beautified at a cost of `17 crore