Tuesday, April 20, 2021

തുളസി, അശ്വഗന്ധ, നെല്ലിക്ക, കറ്റാർവാഴ… അടങ്ങിയ പരസ്യവാചകം കണ്ട് തെറ്റി ധരിക്കണ്ട ആയുർവേദലേപനമല്ല. അനേകം ആയുർവേദ പച്ചമരുന്നുകളും ഉപയോഗിച്ചുള്ള മദ്യം!

Must Read

കൊച്ചി നഗരമധ്യത്തിൽ കപടസദാചാരവാദികൾ മൂലമുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് യുവതിയുടെ കുറിപ്പ്

കൊച്ചി നഗരമധ്യത്തിൽ കപടസദാചാരവാദികൾ മൂലമുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് യുവതിയുടെ കുറിപ്പ്. സീതാലക്ഷ്മി എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. ജോലി കഴിഞ്ഞ് അർധരാത്രി ഫ്ളാറ്റിലെത്തിയ സീതാലക്ഷ്മിയെ അകത്ത്...

ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 45 റൺസ് ജയം

മുംബൈ: ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 45 റൺസ് ജയം. ചെന്നൈ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ഒമ്പത് വിക്കറ്റ്...

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ബ്രിട്ടന്‍

ലണ്ടൻ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ബ്രിട്ടന്‍. ഇന്ത്യയെ ചുവപ്പു പട്ടികയിൽ (റെഡ് ലിസ്റ്റ്) ഉള്ള രാജ്യങ്ങളിൽ...

കൊച്ചി: തുളസി, അശ്വഗന്ധ, നെല്ലിക്ക, കറ്റാർവാഴ… അടങ്ങിയ പരസ്യവാചകം കണ്ട് തെറ്റി ധരിക്കണ്ട ആയുർവേദലേപനമല്ല. അനേകം ആയുർവേദ പച്ചമരുന്നുകളും ഉപയോഗിച്ചുള്ള മദ്യം!

വിസ്കി, ബ്രാൻഡി, റം, വോഡ്ക എല്ലാമുണ്ട്. എല്ലാറ്റിനും നാടൻ പച്ചമരുന്നുകളുടെ മണവും രുചിയും. അങ്ങനെ പുതിയ ബ്രാൻഡ് ബെംഗളൂരുവിലെ കമ്പനി പുറത്തിറക്കിയിരിക്കുകയാണ്. മറ്റു മദ്യങ്ങളുടെ ദൂഷ്യഫലങ്ങളില്ലാത്ത തനതു ചേരുവകൾകൊണ്ടുള്ള ബയോ മദ്യം എന്നാണു കമ്പനിയുടെ അവകാശവാദം.
ആഭ്യന്തര വിപണി വിപുലപ്പെടുത്താൻ മദ്യത്തിലെ റെസിൻ ഉപയോഗം പ്രയോജനം ചെയ്യുമെന്നും കരുതുന്നു. ബയോ ലിക്കേഴ്സ് എന്ന കമ്പനിയാണ് പച്ചമരുന്നുകളും സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ചു ബ്ളെൻഡ് ചെയ്ത് വിവിധതരം മദ്യങ്ങൾ ഉത്പാദിപ്പിച്ചത്. ആയുർവേദ മരുന്നു നിർമാണ രംഗത്ത് ഏറെക്കാലമായി സജീവമായ കമ്പനിക്ക് ഇന്ദിരാപ്രിയദർശിനി ദേശീയ അവാർഡ് രാഷ്ട്രപതിയിൽനിന്നു ലഭിച്ചിട്ടുമുണ്ട്.

ഓലിയോ റെസിൻസ് (സുഗന്ധദ്രവ്യ സത്തുകൾ) ഉത്പാദിപ്പിക്കുന്ന കേരളത്തിലെ കമ്പനികളും സാധ്യത പരീക്ഷിക്കുകയാണ്. തുളസിയുടെയും അശ്വഗന്ധയുടെയും മറ്റും അതേ മണവും ഗുണവും രുചിയുമുള്ള സത്ത് ഉത്പാദിപ്പിച്ച് അവ കൊണ്ടു മദ്യം ഉണ്ടാക്കുകയോ അവ ഉണ്ടാക്കുന്ന കമ്പനികൾക്കു സപ്ളൈ ചെയ്യുകയോ ആവാം. പുതിയൊരു ബിസിനസ് മേഖല തന്നെ തുറക്കുകയാണ്.

യുഎസിൽനടന്ന സ്പിരിറ്റ് ടേസ്റ്റിങ് മൽസരത്തിൽ സമ്മാനവും നേടി. കരളിനും ആന്തരികാവയവങ്ങൾക്കും മദ്യം സാധാരണ സൃഷ്ടിക്കുന്ന രോഗപീഡകളിൽനിന്ന് പുതിയ ഉത്പന്നങ്ങൾ സംരക്ഷണം നൽകുന്നുവെന്ന് എംഡി ശ്രീനിവാസ റായലും അവകാശപ്പെടുന്നു. ഇനി ഇതേ പച്ചമരുന്നുകൾ ഉപയോഗിച്ച് ബയോവൈനും ബയോ ബീയറും ബയോ ടെക്വിലയും ഉത്പാദിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.

English summary

Ayurvedic ointment containing mint, ashwagandha, gooseberry and aloe vera is not a misnomer. Alcohol with many Ayurvedic herbs!

Leave a Reply

Latest News

എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളിൽ ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങൾ ഇങ്ങനെ

ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ...

More News