Sunday, September 26, 2021

വിസ്മയയുടെ വീഡിയോയും സ്ക്രീൻ ഷോട്ടുകളും; വിങ്ങലോടെ കേരളം

Must Read

വിസ്മയയുടെ മരണവാർത്തയുണ്ടാക്കിയ ഞെട്ടലിനോളം അവിശ്വസനീയതയോടെയാകും ചിലരെങ്കിലും അതിനുപിന്നിലെ കാരണങ്ങളെപ്പറ്റി കേട്ടത്. ഫെയ്സ്ബുക്കിലുംമറ്റും വിസ്മയ പങ്കുെവച്ചിരുന്ന പോസ്റ്റുകൾ കിരണുമൊത്തുള്ള ജീവിതം അത്രമേൽ മനോഹരമെന്ന് തോന്നിക്കുംവിധത്തിലുള്ളതായിരുന്നു. വിസ്മയയുടെ മരണത്തിനുശേഷം സഹോദരനുമായി നേരത്തേയുള്ള വാട്സാപ്പ് ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ പ്രചരിച്ചതോടെയാണ് പുറത്തുകാട്ടിയിരുന്ന സന്തോഷത്തിനുപിന്നിലെ വേദനയുടെ യാഥാർഥ്യങ്ങൾ പുറംലോകത്തേക്കെത്തിയത്.

വിസ്മയ ഏറ്റവുമൊടുവിൽ ഫെയ്‌സ്ബുക്കിൽ പങ്കുെവച്ച വീഡിയോ ഏറെ പ്രചരിച്ചിരുന്നു. ഭർത്താവിനൊപ്പം യാത്രചെയ്യുമ്പോൾ കാറിൽനിന്ന് പുറത്തേക്കുള്ള മഴക്കാഴ്ചയായിരുന്നു വീഡിയോയിലുള്ളത്. ആദം ജോൺ സിനിമയിലെ ‘ഈ കാറ്റുവന്നു കാതിൽ പറഞ്ഞു’ എന്ന പാട്ടിന്റെ പശ്ചാത്തലത്തിലെ വീഡിയോ ഭർത്താവ് കിരണിനെ ടാഗ് ചെയ്താണ് പങ്കുെവച്ചിരുന്നത്. ജൂൺ എട്ടിനാണ് വിസ്മയ ഈ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. ഭർത്തൃവീട്ടിലെ ദുരിതങ്ങൾ പറഞ്ഞ് സഹോദരനയച്ച വാട്‌സാപ്പ് സന്ദേശങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അനുഭവിച്ചിരുന്ന ക്രൂരതകളുടെ നേർസാക്ഷ്യമായിരുന്നു സന്ദേശങ്ങളിൽ. മരിക്കുന്നതിന്റെ തലേന്ന് അയച്ച സന്ദേശങ്ങളും ഇതിലുണ്ടായിരുന്നു. മർദനമേറ്റ ചിത്രങ്ങളും ഇതോടൊപ്പം പ്രചരിച്ചു. നിലത്തു തള്ളിയിട്ട്‌ മുഖത്ത്‌ ചവിട്ടുന്നതായും സന്ദേശങ്ങളിൽ പറയുന്നുണ്ട്‌. ദേഷ്യപ്പെട്ട് മർദിക്കുന്ന കാര്യങ്ങളും അച്ഛനെ തെറിപറയുന്നതും സന്ദേശങ്ങളിലുണ്ടായിരുന്നു.

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News