Tuesday, April 20, 2021

പാലക്കാട്ടെ സ്ഥാനാര്‍ത്ഥി പട്ടിക ഗ്രൂപ്പ് വീതംവെപ്പെന്ന് എ വി ഗോപിനാഥ്. ഹൈക്കമാന്‍റ് ഇടപെടലിൽ പട്ടിക മാറാം

Must Read

ഉത്തരവ് ഹൈക്കോടതി ശരിവെച്ചു; ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയിൽ കെ.ടി.ജലീലിന് തിരിച്ചടി

കൊച്ചി: ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയിൽ കെ.ടി.ജലീലിന് തിരിച്ചടി. ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് കെ. ബാബുവും...

കോവിഡ് വാക്സിൻ നിർമാതാക്കളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: കോവിഡ് വാക്സിൻ നിർമാതാക്കളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 18 വയസ് കഴിഞ്ഞവര്‍ക്ക് വാക്സിന്‍ നല്‍കുന്ന പശ്ചാത്തലത്തിലാണ് യോഗം. ചൊവ്വാഴ്ച വൈകുന്നേരം നടക്കുന്ന...

മഹാരാഷ്ട്രയിലെ സോളാപുർ വിമാനത്താവളത്തിനു സമീപം തീപിടിത്തം

സോളാപുർ: മഹാരാഷ്ട്രയിലെ സോളാപുർ വിമാനത്താവളത്തിനു സമീപം തീപിടിത്തം. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചുവരികയാണ്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. English summery A fire broke out near Solapur...

പാലക്കാട്: പാലക്കാട്ടെ സ്ഥാനാര്‍ത്ഥി പട്ടിക ഗ്രൂപ്പ് വീതംവെപ്പെന്ന് എ വി ഗോപിനാഥ്. ഹൈക്കമാന്‍റ് ഇടപെടലിൽ പട്ടിക മാറാം. ജനിക്കേണ്ട കുട്ടിയുടെ ജാതകം ഇപ്പോൾ നോക്കണ്ട. ഗ്രൂപ്പിസമാണ് കോണ്‍ഗ്രസില്‍ നിക്കാനുള്ള തടസമെന്നും ഗോപിനാഥന്‍ പറഞ്ഞു. കലാപക്കൊടി ഉയർത്തിയ എ വി ഗോപിനാഥിനെ കാണാന്‍ നാളെ കെപിസിസി വർക്കിങ് പ്രസിഡന്‍റ് കെ സുധാകരന്‍ എത്തില്ലെന്നാണ് വിവരം. തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം കാരണമാണ് വരവ് മാറ്റിയത്. നാളെ കഴിഞ്ഞ് ഗോപിനാഥനെ സുധാകരന്‍ സന്ദര്‍ശിക്കും.

മുല്ലപ്പള്ളി രാമചന്ദ്രൻ നേരിട്ട് അനുനയ ചർച്ചകൾക്ക് തുടക്കമിട്ടെങ്കിലും രണ്ടു ദിവസത്തിനകം പരിഹാരം എന്ന അന്ത്യശാസനം കെപിസിസിക്ക് നൽകുകയാണ് എ വി ഗോപിനാഥ്. പുനഃസംഘടന ചർച്ച ഉയർന്ന വേളയിൽ തന്നെ ഡിസിസി പ്രസിഡണ്ട് ആക്കാം എന്ന് രമേശ് ചെന്നിത്തല വിളിച്ച് പറഞ്ഞു. പിന്നീട് തീരുമാനം വെട്ടിയത് ആരുടെ താൽപര്യത്തിനാണ് എന്നറിയില്ല . ഇതിൽ ഉള്ള അമർഷം ഇപ്പോഴുമുണ്ടെന്ന് ഗോപിനാഥ് പറയുന്നു. അതേസമയം നേതൃത്വത്തിന് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുകയാണ് ഗോപിനാഥിന് ഒപ്പമുള്ള പ്രവർത്തകർ. കോൺഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ ഭരണസമിതി രാജിസന്നദ്ധത പ്രകടിപ്പിച്ചു. ഗോപിനാഥ് നിലപാട് പ്രഖ്യാപിക്കുന്ന സമയത്ത് ഒപ്പം നിൽക്കും.

English summary

AV Gopinath says Palakkad candidate list is group by group. The list may change with the intervention of the High Command

Leave a Reply

Latest News

എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളിൽ ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങൾ ഇങ്ങനെ

ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ...

More News