Monday, July 26, 2021

എറണാകുളം-ഷൊർണൂർ റെയിൽവേ പാതയിൽ ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം

Must Read

എറണാകുളം-ഷൊർണൂർ റെയിൽവേ പാതയിൽ ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ റെയിൽവേയുടെ ഉറപ്പ്. എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ വിവിധ റെയിൽവേ പദ്ധതികളുടെ അവലോകന യോഗത്തിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് അറിയിച്ചതാണിതെന്ന് ഹൈബി ഈഡൻ എം.പി. പറഞ്ഞു.

എറണാകുളം-പൂങ്കുന്നം, പൂങ്കുന്നം-തൃശ്ശൂർ എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി ഓട്ടോമാറ്റിക് സിഗ്നലിങ് ഏർപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ എറണാകുളം-പൂങ്കുന്നം സപ്ലിമെന്ററി ബജറ്റിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും ജനറൽ മാനേജർ പറഞ്ഞു. ഇതോടെ കൂടുതൽ ട്രെയിനുകളോടിക്കാൻ വഴി തെളിയും.

എറണാകുളം-സേലം, എറണാകുളം-ചെന്നൈ, എറണാകുളം-ജയ്‌സാൽമർ ട്രെയിനുകൾ ആരംഭിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്നും അധികൃതർ ഹൈബി ഈഡന് ഉറപ്പുനൽകി. രണ്ടു വ്യത്യസ്ത നമ്പറുകളിലോടുന്ന എറണാകുളം – ബെംഗളൂരു സർവീസുകൾ ഒറ്റ നമ്പരിൽ ആഴ്ചയിൽ മൂന്നു ദിവസമുള്ള സർവീസാക്കി മാറ്റും. നിർത്തലാക്കിയ എറണാകുളം-രാമേശ്വരം ട്രെയിനിനു പകരം അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടാനും എറണാകുളം-വേളാങ്കണ്ണി (കൊല്ലം വഴി) ദ്വൈവാര സർവീസ് ആരംഭിക്കാനും റെയിൽവേ ബോർഡിനെ വീണ്ടും സമീപിക്കും.

നിലവിലുള്ള പാതകളിലെ തിരക്കുമൂലം കേരള എക്സ്പ്രസിന്റെ റൂട്ടിൽ പുതിയ രാജധാനി ഉൾപ്പെടെയുള്ള ട്രെയിനുകളോടിക്കാൻ കഴിയില്ലെന്ന് അധികൃതർ പറഞ്ഞു. എറണാകുളത്തു നിന്ന് ഹൈദരാബാദ്, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള പുതിയ സർവീസുകളും പട്‌ന, പുണെ, ഹൗറ ട്രെയിനുകളുടെ സർവീസുകളുടെ എണ്ണം കൂട്ടുന്നതും ഇപ്പോൾ നടപ്പാക്കാൻ സാധിക്കില്ല.

ചെന്നൈ ദക്ഷിണ റെയിൽവേ ആസ്ഥാനത്ത് നടന്ന അവലോകന യോഗത്തിൽ അഡീഷണൽ ജനറൽ മാനേജർ ബി.ജി. മല്യ, പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻസ് മാനേജർ നീനു ഇട്ടിയേര, നിർമാണ വിഭാഗം സി.എ.ഒ. പ്രഫുല്ല വർമ, ചീഫ് എൻജിനീയർമാരയ സുധീർ പൻവർ, അക്കീൽ അഹമ്മദ്, കെ. രവികുമാർ, െഡപ്യൂട്ടി ചീഫ് എൻജിനീയർ കെ. വെങ്കിടേശൻ തുടങ്ങിയവരും പങ്കെടുത്തു.

ഇടപ്പള്ളി അടിപ്പാത സെപ്റ്റംബറിൽ

ഇടപ്പള്ളി അടിപ്പാത സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്യും. ചെന്നൈ സെൻട്രൽ മാതൃകയിൽ ട്രെയിൻ ഇൻഫർമേഷൻ ഡിസ്‌പ്ലേ സംവിധാനം എറണാകുളം ജങ്ഷൻ സ്റ്റേഷനിൽ ഏർപ്പെടുത്തും. തൃപ്പൂണിത്തുറ സ്റ്റേഷനിൽ മെയിൻ ലൈൻ പ്ലാറ്റ്‌ഫോം നിർമിക്കുന്നതിന്റെ സാധ്യത പരിശോധിക്കും. ഇത് ട്രെയിനുകളുടെ സമയ നഷ്ടം കുറയ്ക്കും.എറണാകുളം ഡീസൽ ലോക്കോ ഷെഡ്ഡ് ഇലക്‌ട്രിക് ലോക്കോ ഷെഡ്ഡാക്കി മാറ്റും. എറണാകുളം-കുമ്പളം-തുറവൂർ പാത ഇരട്ടിപ്പിക്കൽ വേഗത്തിലാ

Leave a Reply

Latest News

ഈർക്കിളിൽ ബബിൾഗം വച്ച് വലിയ നോട്ടുകൾ ഭണ്ഡാരത്തിൽ നിന്നും എടുക്കും, ചെറിയ നോട്ടുകൾ കിട്ടിയാൽ തിരിച്ചിടും; പുല്ലുവഴി സ്വദേശി ഭണ്ഡാരക്കുറ്റി അനിൽ പിടിയിൽ; സി.സി.ടി വിയിൽ കുടുങ്ങി; കമ്മറ്റിക്കാർ പൊക്കി;വീഡിയോ കാണാം

പെരുമ്പാവൂര്‍: പുല്ലുവഴി തോമ്പ്ര വീട്ടില്‍ അനില്‍ മത്തായിക്ക് കുറച്ച് ദിവസമായി ഭക്തി കൂടുതലാണ്. ദിവസവും പള്ളിയിൽ പോകും. ഭണ്ഡാരത്തിന് മുകളിൽ കമിഴ്ന്ന് കിടന്ന് പ്രാർഥിക്കും. ചേലാട്...

More News