Monday, October 18, 2021

ശാന്തന്‍പാറ പഞ്ചായത്തിലെ ആനയിറങ്കലില്‍ പതിനാലുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്‌റ്റില്‍

Must Read

രാജകുമാരി: ശാന്തന്‍പാറ പഞ്ചായത്തിലെ ആനയിറങ്കലില്‍ പതിനാലുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്‌റ്റില്‍.
കോമ്പാറ പന്നിയാര്‍ സ്വദേശി മുകേഷ്‌ പ്രഭു(24)വാണ്‌ പോലീസിന്റെ അറസ്‌റ്റിലായത്‌. കഴിഞ്ഞ ദിവസമായിരുന്നു ശാന്തന്‍പാറ ആനയിറങ്കലില്‍ പതിനാലു വയസുകാരി പീഡനത്തിന്‌ ഇരയായത്‌. തോട്ടം തൊഴിലാളികളായ മാതാപിതാക്കള്‍ ജോലിക്കു പോയ സമയം കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെയും സഹോദരനെയും മുകേഷ്‌ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുകയും സഹോദരനെ പാതിവഴിയില്‍ ഇറക്കിവിട്ടശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ്‌ കേസ്‌.
പീഡനശേഷം തിരികെ പെണ്‍കുട്ടിയെ ലയന്‍സില്‍ എത്തിക്കുകയും ചെയ്‌തു. പെണ്‍കുട്ടി ശാരീരികാസ്വാസ്‌ഥതകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നു മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ്‌ പീഡന വിവരം പുറത്തറിയുന്നത്‌. തുടര്‍ന്നു മാതാപിതാക്കള്‍ ശാന്തന്‍പാറ പോലീസില്‍ പരാതി നല്‍കി.
പോക്‌സോ പ്രകാരമാണ്‌ കേസ്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News