പരിഷ്കരിച്ച ഡ്യൂക്ക് 125നെ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങി ഓസ്ട്രിയൻ കമ്പനിയായ കെടിഎം. പുതുക്കിയ ബൈക്കിന്റെ അരങ്ങേറ്റം ഉടനുണ്ടാകുമെന്നും പുതിയ 125 മോഡലിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചതായും റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2021 കെടിഎം ഡ്യൂക്ക് 125 മോഡലിന് 200 ഡ്യൂക്ക് വേരിയന്റിൽ വാഗ്ദാനം ചെയ്യുന്ന നവീകരിച്ച ഫ്രെയിം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഈ കുഞ്ഞൻ ഡ്യൂക്ക് കാഴ്ച്ചയിലും 200 മോഡലിന് സമാനമായിരിക്കും. ഓസ്ട്രിയൻ ബ്രാൻഡിന്റെ പുതിയ വിഷ്വൽ ഐഡന്റിറ്റി, ഷാർപ്പ് എക്സ്റ്റെൻഷനുകളുള്ള പുതിയ ഫ്യവൽ ടാങ്ക് ആവരണങ്ങൾ, എൽഇഡി ഡിആർഎല്ലുകളുള്ള ഒരു ആംഗുലർ ഹെഡ്ലാമ്പ്, എക്സ്പോസ്ഡ് റിയർ സബ് ഫ്രെയിമിനൊപ്പം സ്റ്റീപ്ലി റാക്ക്ഡ് ടെയിൽപീസ് എന്നിവയും പുതിയ ബൈക്കിൽ കമ്പനി ഉൾപ്പെടുത്തും.
പുതിയ 125, 200 ഡ്യൂക്ക് വേരിയന്റുകൾ തമ്മിലുള്ള പ്രധാന വിഷ്വൽ മാറ്റം അതിന്റെ കളർ ഓപ്ഷനുകളും ഡെക്കലുകളും ആയിരിക്കും. ബൈക്കിന്റെ ഭാരം 7-10 കിലോഗ്രാം വരെ വർധിക്കാനും സാധ്യയുണ്ട്. മോട്ടോർസൈക്കിളിന്റെ ഫ്യുവൽ ടാങ്ക് ശേഷിയും വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അപ്ഡേറ്റുചെയ്ത കോംപാക്റ്റ് ഡിസ്പ്ലേസ്മെന്റ് പ്രീമിയം സ്ട്രീറ്റ് ഫൈറ്റർ അതിന്റെ WP ഇൻവേർട്ടഡ് ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും റിയർ മോണോഷോക്കും നിലനിർത്തും. 17 ഇഞ്ച് അലോയ് വീലുകളും ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകളും ആണ് ബൈക്കിന് നൽകിയിരിക്കുന്നത്.
സിംഗിൾ-ചാനൽ എബിഎസാകും ബൈക്കില്‍. ഹാലോജൻ ഹെഡ്ലൈറ്റും എൽഇഡി ഡിആർഎല്ലുകളും നൽകും. 2021 കെടിഎം 125 ഡ്യൂക്കിന് പുതിയ എൽസിഡി സ്ക്രീൻ ലഭിക്കും. Austrian company KTM is set to launch the updated Duke 125. Rush Line reports that the launch of the updated bike will take place soon and that the company has started bookings for the new 125 model.