Monday, January 24, 2022

ഓസ്ട്രേലിയൻ ബാറ്റർ സ്റ്റീവ് സ്മിത്ത് ടീം ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങിയത് ഒരു മണിക്കൂർ

Must Read

മെൽബൺ ∙ ഓസ്ട്രേലിയൻ ബാറ്റർ സ്റ്റീവ് സ്മിത്ത് ടീം ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങിയത് ഒരു മണിക്കൂർ. സ്മിത്തിനെ പുറത്തെത്തിക്കാൻ സഹതാരം മാർനസ് ലബുഷെയ്ൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒടുവിൽ ടെക്നീഷ്യൻ എത്തിയാണു സൂപ്പർതാരത്തെ രക്ഷപ്പെടുത്തിയത്.
ഹോട്ടലിന്റെ മുകൾനിലയിലെ തന്റെ മുറിയിലേക്കു പോകാനാണു സ്മിത്ത് ലിഫ്റ്റ് ഉപയോഗിച്ചത്. വാതിൽ തുറക്കാൻ പറ്റാതായതോടെ താരം ലിഫ്റ്റിനുള്ളിൽ കുടുങ്ങി. കയ്യിലിരുന്ന മൊബൈൽ ഫോണിലൂടെ ഓരോ നിമിഷത്തെയും വിവരങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയായി സ്മിത്ത് പുറത്തുവിട്ടതോടെ ആരാധകരും ലൈക്കുകളുമായി ഒപ്പംകൂടി. സ്മിത്തിനെ ‘കൂളാക്കാൻ’ ലബുഷെയ്ൻ ചോക്ലേറ്റ് നൽകാൻ ശ്രമിക്കുന്നതുൾപ്പെടെയുള്ള രംഗങ്ങൾ വിഡിയോയിലുണ്ട്. ഒടുവിൽ ഒരു മണിക്കൂറിനുശേഷം സ്മിത്ത് ലിഫ്റ്റിനു പുറത്തേക്കു കാലെടുത്തു വച്ചപ്പോൾ ഓസീസ് താരങ്ങൾ കയ്യടികളോടെയാണു വരവേറ്റത്.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News