Sunday, December 5, 2021

ട്വന്‍റി-20 ലോകകപ്പ് സൂപ്പർ 12 ലെ നിർണായക മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ

Must Read

ദുബായി: ട്വന്‍റി-20 ലോകകപ്പ് സൂപ്പർ 12 ലെ നിർണായക മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ. വിൻഡീസ് ഉയർത്തിയ 158 റണ്‍സ് വിജയലക്ഷ്യം 16.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു.

അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ഡേ​വി​ഡ് വാ​ർ​ണ​റും മി​ച്ച​ൽ മാ​ർ​ഷു​മാ​ണ് ഓ​സീ​സി​ന് അ​നാ​യാ​സ വി​ജ​യം സ​മ്മാ​നി​ച്ച​ത്. വാ​ർ​ണ​ർ 56 പ​ന്തി​ൽ നാ​ല് സി​ക്സും ഒ​ൻ​പ​ത് ഫോ​റും ഉ​ൾ​പ്പെ​ടെ 89 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​വാ​തെ നി​ന്നു. മി​ച്ച​ൽ മാ​ർ​ഷ് 32 പ​ന്തി​ൽ 53 റ​ണ്‍​സ് നേ​ടി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ വി​ൻ​ഡീ​സ് നി​ശ്ചി​ത ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 157 റ​ണ്‍​സെ​ടു​ത്ത​ത്. 44 റ​ണ്‍​സെ​ടു​ത്ത നാ​യ​ക​ൻ കി​റോ​ണ്‍ പോ​ള്ളാ​ർ​ഡാ​ണ് വി​ൻ​ഡീ​സ് നി​ര​യി​ൽ ടോ​പ്പ് സ്കോ​റ​ർ. ലൂ​യി​സ് 29 റ​ണ്‍​സും ഷിം​റോ​ണ്‍ ഹെ​റ്റ്മ​യ​ർ 27 റ​ണ്‍​സും റ​സ​ൽ 18 റ​ണ്‍​സും ഗെ​യി​ൽ 15 റ​ണ്‍​സു​മെ​ടു​ത്തു. വി​ര​മി​ക്ക​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ബ്രാ​വോ​യും നി​രാ​ശ​പ്പെ​ടു​ത്തി. 12 പ​ന്തി​ൽ​നി​ന്നും 10 റ​ണ്‍​സ് മാ​ത്ര​മാ​ണ് ബ്രാ​വോ​യു​ടെ സ​ന്പാ​ദ്യം.

നാ​ല് വി​ക്ക​റ്റ് നേ​ടി​യ ഹാ​സി​ൽ​വു​ഡാ​ണ് വി​ൻ​ഡീ​സി​നെ ത​ക​ർ​ത്ത​ത്. ഈ ​വി​ജ​യ​ത്തോ​ടെ ഓ​സ്ട്രേ​ലി​യ സെ​മി ഫൈ​ന​ൽ ഏ​ക​ദേ​ശം ഉ​റ​പ്പി​ച്ചു. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക വ​ലി​യ വി​ജ​യം നേ​ടി​യാ​ൽ മാ​ത്ര​മേ ഓ​സീ​സി​ന് തി​രി​ച്ച​ടി​യാ​കൂ.

Leave a Reply

Latest News

പകരക്കാരനായി സ്കാനിയയിൽ പോയ ഹരീഷീന്റെ യാത്ര അന്ത്യ യാത്രയായി; സഹപ്രവർത്തകന്റെ ജീവൻ രക്ഷിക്കാൻ കെ എസ് ആർ ടി സി ജീവനക്കാർ നടത്തിയ പ്രവർത്തനങ്ങളും പ്രാർത്ഥനയും വിഫലം; ബെംഗളുരുവിലെ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്...

തിരുവനന്തപുരം: സ്കാനിയയുടെ ഡ്രൈവർ ലീവായതിനെ തുടർന്ന് ആ ചുമതല ഏറ്റെടുത്ത് ബാം​ഗ്ലൂരിലേക്ക് പോയ കെഎസ്ആർടിസി ഡ്രൈവർ ഹരീഷ് കുമാറിനെ കാത്തിരുന്നത് മരണം. കഴിഞ്ഞ മാസം 25ന്...

More News