റേഷന്‍ കാര്‍ഡ് ഉടമകളുടെ ശ്രദ്ധക്ക്; ഈ കാര്യങ്ങൾ ജൂണ്‍ 30ന് മുന്‍പ് നിർബന്ധമായും ചെയ്യണം

0

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് ഉടമകള്‍ തങ്ങളുടെ റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി ജൂണ്‍ 30 ആക്കി. നേരത്തെ മാര്‍ച്ച്‌ 31 ആയിരുന്നു ഇതിനുള്ള അവസാന തീയ്യതിയായി അറിയിച്ചിരുന്നത്. ഇത് പിന്നീട് ജൂണ്‍ 30 വരെ നീട്ടുകയായിരുന്നു.

ഭക്ഷ്യവിതരണ വകുപ്പാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. കേന്ദ്രസര്‍ക്കാറി​ന്റെ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി പ്രകാരം റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. ഈ പദ്ധതി പ്രകാരം രാജ്യത്തെ ഏത് സംസ്ഥാനത്തുള്ള റേഷന്‍ കടകളില്‍ നിന്നും നിങ്ങള്‍ക്ക് റേഷന്‍ വാങ്ങാന്‍ സാധിക്കും.

പ്രതികാര ബുദ്ധി കൂടുതൽ ആർക്ക്, പാമ്പിനോ മനുഷ്യനോ; വിചിത്ര സംഭവം ഇങ്ങനെ…

പണ്ടു മുതൽക്കേ പലരും പറഞ്ഞും കേട്ടും വിശ്യസിച്ചും വരുന്ന ഒരു കാര്യമാണ് പാമ്പുകൾക്ക് പ്രതികാര ബുദ്ധിയുണ്ട് എന്നുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം ഉത്തർ പ്രദേശിൽ നടന്ന ഒരു സംഭവം മനുഷ്യനോളം പ്രതികാര ബുദ്ധി മറ്റൊന്നിനുമില്ല എന്നുള്ളതാണ് ചൂണ്ടി കാണിക്കുന്നത്.
ആളുകൾക്ക് പാമ്പ് കടിയേൽക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, മധബാദൽ സിംഗ് എന്ന വ്യക്തിയെ കടിച്ച പാമ്പിന്റെ കണക്ക് കൂട്ടലുകൾ അല്പം പിഴച്ച് പോയി. കാരണം പാമ്പ് കടിയേറ്റ അയാൾ എത്രയും വേഗം ആശുപത്രിയിൽ എത്താനല്ല നോക്കിയത്, മറിച്ച് കടിച്ച പാമ്പിനെ പിടിച്ച് കഷണങ്ങളായി നുറുക്കി, പൊടി പോലും ബാക്കി വയ്ക്കാതെ മൊത്തം അങ്ങ് വായയിലാക്കി. കടിച്ച പാമ്പിനെ വെട്ടി നുറുക്കി തിന്ന് അയാൾ അതിനോടുള്ള പ്രതികാരം തീർക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here