Sunday, September 19, 2021

പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ തിരുവല്ലയിലെ കാര്യാലയത്തിൽ പൂട്ടുകൾതകർത്ത് കവർച്ചാശ്രമം

Must Read

പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ തിരുവല്ലയിലെ കാര്യാലയത്തിൽ പൂട്ടുകൾതകർത്ത് കവർച്ചാശ്രമം. ഓഫീസ് വളപ്പിൽതന്നെയുള്ള സമഗ്രശിക്ഷ കേരളയുടെ ജില്ലാ ഓഫീസിലും കവർച്ചാശ്രമം ഉണ്ടായിട്ടുണ്ട്.

ഡി.ഡി.ഇ.ഓഫീസിലെ പ്രധാന കെട്ടിടത്തിലെ ഇരുമ്പുവാതിൽ, ഔദ്യോഗികവാഹനമിട്ടിരിക്കുന്ന കെട്ടിടത്തിന്റെ വാതിൽ, ഡി.ഡി.യുടെ ഓഫീസ് മുറിയുടെ വാതിൽ എന്നിവയുടെ പൂട്ടുകളാണ് പ്രധാനമായും തകർത്തിരിക്കുന്നത്. പ്രധാനകെട്ടിടത്തിലെ എല്ലാ വാതിലുകൾക്കും തടിയുടെ കതകിനുപുറമേ ഇരുമ്പ് ഗ്രില്ലുകളും സ്ഥാപിച്ചിട്ടുണ്ട്. പിൻഭാഗത്തെ ഇത്തരമൊരു ഗ്രില്ലിന്റെ പൂട്ടുതകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നിരിക്കുന്നത്. ജീവനക്കാരുടെ മേശവലിപ്പുകളെല്ലാം തുറന്നിട്ട നിലയിലായിരുന്നു.

ഡി.ഡി. യുടെ ഓഫീസ് മുറിയിലെ അലമാരയിലുള്ള ഫയലുകൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. ഔദ്യോഗികവാഹനം കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതിന്റെ സൂചനകളുമുണ്ട്. വ്യാഴാഴ്ചമുതൽ അവധിയായിരുന്നതിനാൽ ചൊവ്വാഴ്ച ഓഫീസിലെത്തിയപ്പോഴാണ് ജീവനക്കാർ വിവരമറിയുന്നത്. രാത്രികാവലിന് ആളുണ്ടെങ്കിലും പകൽ സുരക്ഷാജീവനക്കാരില്ല. നിരീക്ഷണ ക്യാമറകളും വളപ്പിലില്ല. തൊട്ടടുത്തുള്ള സമഗ്രശിക്ഷാ ഓഫീസിന്റെ മെയിൻ സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിലായിരുന്നു. ഇവിടത്തെ വാഹനത്തിന്റെ പൂട്ടുപൊളിക്കാനുള്ള നീക്കം നടന്നിട്ടുണ്ട്. പ്രധാനപ്പെട്ട വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പൂട്ടുകൾ പൊളിക്കാൻ ഉപയോഗിച്ചതെന്നുകരുതുന്ന ഇരുമ്പ് മൺവെട്ടി വളഞ്ഞനിലയിൽ വാഹനപ്പുരയ്ക്ക് സമീപം കിടപ്പുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Latest News

സ്വർണവെള്ളരിയാണെന്നു കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

പാണ്ടിക്കാട്: സ്വർണവെള്ളരിയാണെന്നു കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശി വലിയകണ്ടത്തിൽ തോമസിനെ(47)യാണ് പാണ്ടിക്കാട് പോലീസ് അറസ്റ്റുചെയ്തത്.ഓഗസ്റ്റ് 24-നാണ് സംഭവം. തമ്പാനങ്ങാടിയിലെ...

More News