Tuesday, October 26, 2021

വീടുകളിലും റോഡരികിലും പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകൾ കടത്തിക്കൊണ്ടു പോകാൻ ശ്രമം

Must Read

വീടുകളിലും റോഡരികിലും പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകൾ കടത്തിക്കൊണ്ടു പോകാൻ ശ്രമം. നായരമ്പലം കൊച്ചമ്പലം , കുടുങ്ങാശ്ശേരി പടിഞ്ഞാറാണു മോഷണശ്രമം നടന്നത്. കൊച്ചമ്പലത്തിനു സമീപം ഒരു വീട്ടിൽ പാർക്ക് ചെയ്തിരുന്ന പാസഞ്ചർ ഓട്ടോറിക്ഷ അൽപം ദൂരേയ്ക്കു തള്ളിക്കൊണ്ടുപോയ നിലയിലാണ് കാണപ്പെട്ടത്. വയറുകൾ കൂട്ടി ഘടിപ്പിച്ചു സ്റ്റാർട് ചെയ്യാൻ ശ്രമം നടത്തിയതിന്റെ സൂചനകളുണ്ട്.

ഈ ഭാഗത്തു തന്നെ പാർക്ക് ചെയ്തിരുന്ന ഗുഡ്സ് ഓട്ടോറിക്ഷയുടെ ചില്ലുകൾ തകർത്തു കടക്കാനും ശ്രമം നടത്തിയിട്ടുണ്ട്. കുടുങ്ങാശ്ശേരി മേഖലയിൽ പോക്കറ്റ് റോഡിന്റെ അരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ഓട്ടോകൾ കടത്തിക്കൊണ്ടു പോകാനും ശ്രമം നടന്നു. ഒരു വാഹനത്തിനുള്ളിൽ നിന്നു തെർമോക്കോളും മറ്റും മുറിക്കാനുപയോഗിക്കുന്ന കത്തിയും കണ്ടെത്തി. മോഷ്ടാക്കളോ ക്വട്ടേഷൻ സംഘങ്ങളോ ആണു സംഭവത്തിനു പിന്നിലെന്നാണു സൂചനയെന്നു നാട്ടുകാർ പറയുന്നു. വാഹന ഉടമകൾ പൊലീസിൽ പരാതി നൽകി.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News