Tuesday, May 18, 2021

കണ്ണൂർ ആർ.ടി.ഒ ഇ.എസ്.ഉണ്ണികൃഷ്ണൻ്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം

Must Read

കണ്ണൂർ: കണ്ണൂർ ആർ.ടി.ഒ ഇ.എസ്.ഉണ്ണികൃഷ്ണൻ്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം. ഉണ്ണികൃഷ്ണൻ എരമ്പത്ത് എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കി സുഹൃത്തുക്കളോട് ധനസഹായാഭ്യർത്ഥന നടത്തിയാണ് പണം തട്ടാൻ ശ്രമിച്ചത്. ഇത് സംബന്ധിച്ച് ആർ.ടി.ഒ ഉണ്ണികൃഷ്ണൻ കണ്ണൂർ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. ഞായറാഴ്ചയാണ് വ്യാജ പ്രൊഫൈൽ ശ്രദ്ധയിൽ പെട്ടത്.

ഡ്രൈവിങ് സ്കൂൾ ഉടമക്ക് വ്യാജ പ്രൊഫൈലിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് ചാറ്റ് ചെയ്ത് 10,000 രൂപ ഓൺ ലൈനായി അയക്കാൻ ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ ഡ്രൈവിങ് സ്കൂൾ ഉടമ ആർ.ടി.ഒയെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായത്. വ്യാജ പ്രൊഫൈൽ സംബന്ധിച്ച വിവരം ആർ.ടി.ഒ ഉണ്ണികൃഷ്ണൻ തൻ്റെ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ കൂടുതൽ പേർ ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടതായി മനസിലായി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

English summery

Attempt to extort money by creating fake Facebook account in the name of Kannur RTO ES Unnikrishnan

Leave a Reply

Latest News

ബാങ്കുകളും പലചരക്ക്‌, ഭക്ഷ്യവസ്‌തുക്കൾ, പച്ചക്കറി, മാംസം, മത്സ്യം വിൽക്കുന്ന കടകളും ബേക്കറികളും ഇന്ന് ഉച്ചവരെ പ്രവർത്തിക്കാം

ബാങ്കുകളും പലചരക്ക്‌, ഭക്ഷ്യവസ്‌തുക്കൾ, പച്ചക്കറി, മാംസം, മത്സ്യം വിൽക്കുന്ന കടകളും ബേക്കറികളും ഇന്ന് ഉച്ചവരെ പ്രവർത്തിക്കാം. ആളുകൾ വീടിനു സമീപത്തെ കടകളിൽനിന്ന്‌ സാധനം വാങ്ങണം. ഹോട്ടലുകളിൽ...

More News