Sunday, January 23, 2022

അരൂർ– കുമ്പളം റെയിൽപാലത്തിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം

Must Read

കൊച്ചി∙എറണാകുളം ആലപ്പുഴ റൂട്ടിലെ അരൂർ– കുമ്പളം റെയിൽപാലത്തിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടന്നതായി സംശയം. ഗ്രിൽ ഉപയോഗിച്ചു നിർമിച്ച നടപ്പാതയിൽ തൂണുള്ള സ്ഥലങ്ങളിൽ പരിശോധനയ്ക്ക് ഇറങ്ങുന്നതിനു മാൻഹോൾ ഉണ്ട്. ഇത് അടച്ചു വച്ചിരുന്ന ഗ്രില്ലുകൾ അഴിച്ചു റെയിൽവേ പാളത്തിൽ വച്ച നിലയിലാണു കണ്ടെത്തിയത്.

നേരത്തേ ലോഹം കൊണ്ടുള്ള ഗ്രില്ലായിരുന്നെങ്കിലും ഇപ്പോൾ ഫൈബറിന്റെതാണ്. 13 ഫൈബർ മൂടികളാണു വിജാഗിരി അഴിച്ചു റെയിൽവേ പാളത്തിൽ വച്ചത്. ഇതിൽ അഞ്ചെണ്ണം ട്രാക്കിലും എട്ടെണ്ണം നടുക്കുമാണു വച്ചത്. പുലർച്ചെ ഒന്നരയോടെ എത്തിയ ട്രെയിൻ എൻജിന്റെ ലോക്കോ പൈലറ്റ് മഞ്ഞ നിറത്തിൽ ട്രാക്കിലെ വസ്തു കണ്ടു നിർത്തി പരിശോധിച്ചപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപെട്ടത്. ഏതാനും മൂടികൾക്കു മുകളിലൂടെ എൻജിൻ കയറി ഇറങ്ങിയെങ്കിലും ഫൈബർ ആയിരുന്നതിനാൽ പൊടിഞ്ഞു പോയി.

ഇതു ലോഹമായിരുന്നെങ്കിൽ ട്രെയിൻ മറിയുന്നതിനും വലിയ അപകടത്തിനുമുള്ള സാധ്യതയുണ്ട്. മോഷ്ടാക്കളാണെങ്കിൽ ഒരെണ്ണം എടുക്കുമ്പോൾ തന്നെ ഫൈബറാണെന്നു വ്യക്തമാകും. ലോഹമായിരുന്നെങ്കിൽ 25 കിലോഗ്രാമിലേറെ തൂക്കമുണ്ടാകും. റെയിൽവേ സംരക്ഷണ സേന സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

Latest News

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ...

More News