Tuesday, July 27, 2021

പോലീസുകാരെ ആക്രമിച്ച്
കോട്ടൂർ വനത്തിലേക്കു രക്ഷപ്പെട്ട പ്രതികളെ കുടുക്കിയത് സാഹസികമായി

Must Read

കോട്ടൂർ, വ്ലാവെട്ടി എന്നിവിടങ്ങളിലായി പോലീസിനും വീടുകൾക്കും നേർക്ക് ആക്രമണം നടത്തിയ കേസിലെ പ്രതികളെ പോലീസ് കുടുക്കിയത് സാഹസികമായി. സംഭവങ്ങൾക്കുശേഷം കോട്ടൂർ വനത്തിലേക്കു രക്ഷപ്പെട്ട പ്രതികളെ മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് വനത്തിൽ നടത്തിയ തിരച്ചിലിലാണ് വലയിലാക്കിയത്. 48 മണിക്കൂറിനുള്ളിലാണ് ഇവരെ വലയിലാക്കിയത്. നെയ്യാർ അഗസ്ത്യവനം റേഞ്ചുകളിലെ വനത്തിൽ പലയിടത്തുമായി ഒളിവിലായിരുന്നു പ്രതികളിൽ ഭൂരിപക്ഷവും. വെള്ളിയാഴ്ച പുലർച്ചെ നടന്ന സംഭവങ്ങൾക്കുശേഷം നെല്ലിക്കുന്ന് മൈതാനം വഴി വനത്തിലേക്കാണ് പ്രതികൾ കടന്നത്. പിന്നാലെ പല സംഘങ്ങളായി പോലീസും വനത്തിലെ എല്ലായിടവും അരിച്ചുപെറുക്കി. ഒപ്പം വനംവകുപ്പും സഹകരിച്ചു.

നെയ്യാർ റിസർവോയറിലൂടെയും അന്വേഷണം നടത്തി. പ്രതികൾ രക്ഷപ്പെട്ടശേഷം രണ്ടുതവണ കോട്ടൂർ പരിസരങ്ങളിൽ പോലീസ് രഹസ്യമായി പരിശോധന നടത്തിയിരുന്നു. ഇതിനിടെ പ്രതികളുടേതെന്ന് സംശയിക്കുന്ന നാല് ബൈക്കുകളും കസ്റ്റഡിയിലെടുത്തിരുന്നു.

ഇതോടെ വനത്തിൽ നിന്നും പുറത്തെത്തി രക്ഷപ്പെടാനുള്ള പഴുതും അടഞ്ഞു. പിന്നാലെയാണ് പ്രതികൾ പിടിയിലാകുന്നത്. പോലീസിന്റെ ഷാഡോ സംഘമാണ് കൂടുതൽ പ്രതികളെ പിടിച്ചത്. കോട്ടൂർ നെല്ലിക്കുന്ന് പ്രദേശം കുറേക്കാലമായി ലഹരിമാഫിയ കേന്ദ്രമാണ്. വനത്തിനോടു ചേർന്നുള്ള നെല്ലിക്കുന്ന് മൈതാനമാണ് പിടിയിലായ സംഘത്തിന്റെ പ്രധാന താവളം. അടുത്തുള്ള കോളനിയിൽ നിന്നുൾപ്പെടെയുള്ള കുട്ടികൾ കളിച്ചിരുന്ന മൈതാനം അടുത്തിടെയായി സമൂഹവിരുദ്ധരുടെ കേന്ദ്രമായി. കളിക്കാനെന്ന പേരിലാണ് ലഹരിസംഘത്തിലെ ഭൂരിപക്ഷവും ഇവിടെയെത്തുന്നത്. അതിനാൽ പ്രദേശവാസികൾ ഇവിടെ നിന്ന് വിട്ടുനിന്നു. പിടിയിലായതിൽ രണ്ടുപേരൊഴികെ മറ്റെല്ലാ പ്രതികളും 23 വയസ്സിനു താഴെയുള്ളവരാണ്. പല സ്ഥലത്തും നിന്നുള്ളവർ.

കഴിഞ്ഞ വർഷം പൂവച്ചൽ പന്നിയോട് കോട്ടൂരിൽ നടന്നപോലുള്ള ആക്രമണം പോലീസിനുനേരെ നടന്നിരുന്നു. ഇതിൽ പങ്കുള്ള ചിലരും ഇപ്പോൾ പിടിയിലായ സംഘത്തിലുണ്ടെന്ന് പോലീസ് പറയുന്നു. പ്രതികളിൽ ഏറെപ്പേരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്.

ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ വൈശാഖും ഈ സംഘത്തിൽ അംഗമാണ്. ഇയാളുടെ പേരിൽ വധശ്രമം ഉൾപ്പെടെയുള്ള കേസുകളുണ്ട്.

മറ്റു സ്ഥലങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങളിലെ പ്രതികൾക്ക് ഒളിയിടവും ലഹരിയും നൽകുന്നതും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യം ഒരുക്കുന്നതും നെല്ലിക്കുന്ന് സ്വദേശികളായ ഈ സംഘത്തിൽ ഉള്ളവരാണെന്നും പോലീസ് പറഞ്ഞു. ലഹരിമാഫിയയ്‌ക്കെതിരേ അടുത്തിടെ നടത്തിയ നീക്കങ്ങളാണ് കഴിഞ്ഞ ദിവസം പോലീസിനെ ആക്രമിക്കുന്നതിലേക്ക്‌ എത്തിച്ചത്.

പോലീസിനെ ആക്രമിച്ചതിനും വീടുകൾ അടിച്ചു തകർത്തതിനും എട്ടും, 12 ഉം, 16 ഉം പ്രതികളുള്ള മൂന്ന്‌ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മൂന്ന്‌ കേസിലും 16 പേരും ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ബാക്കി പ്രതികൾ ഉടൻ പിടിയിലാകുമെന്നും നെയ്യാർഡാം ഇൻസ്പെക്ടർ ബിജോയ് പറഞ്ഞു.

Leave a Reply

Latest News

ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം;ടി20 പരമ്പരയും സ്വന്തമാക്കുക ലക്ഷ്യമിട്ട് ശ്രീലങ്കക്കെതിരെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും

കൊളംബോ: ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം. ആദ്യ ടി20യില്‍ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല....

More News