Thursday, July 29, 2021

സെൽഫി എടുക്കാൻ വിസമ്മതിച്ച സിനിമാ പ്രവർത്തകരെ കൈയേറ്റം ചെയ്തുതു; ചോദിക്കാൻ ചെന്ന പോലീസിന് നേരേയും അതിക്രമം നടത്തി

Must Read

തലയോലപ്പറമ്പ്: സെൽഫി എടുക്കാൻ വിസമ്മതിച്ച സിനിമാ പ്രവർത്തകരെ കൈയേറ്റം ചെയ്ത സാമൂഹികവിരുദ്ധർ പോലീസിന് നേരേയും അതിക്രമം നടത്തി. സംഭവത്തിൽ ആറംഗ സംഘത്തെ പോലീസ് പിടികൂടി. തലയോലപ്പറമ്പ് കദളിക്കാട് ജോൺപോൾ (27), ആസിഫ് മൻസിൽ മുഹമ്മദ് ആസിഫ് (22), കണ്ടത്തിപറമ്പിൽ അമീർ (23), നന്മിറ്റത്തു ഷബീർ (25), പോളകുഴി ടോണി (28), വൈക്കം പുളിന്തുരുത്തിൽ ഋത്വിക് (25) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്. ഋത്വികിന്റെ പേരിൽ എട്ടോളം കേസുകൾ വൈക്കം പോലീസിൽ നിലവിലുണ്ട്.സംഭവത്തിനിടെ ഇതിൽ ഉണ്ടായിരുന്ന ഒരാൾ ഓടിരക്ഷപ്പെട്ടു. കണ്ടാലറിയാവുന്ന ഇയാളുടെ പേരിലും കേസെടുത്തിട്ടുണ്ട്.

സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത് ഇങ്ങനെ-വരിക്കാംകുന്നിലെ ഒരു റിസോർട്ടിൽ മുറിയെടുത്ത് താമസിച്ചുപോന്നിരുന്ന സിനിമാ ഷൂട്ടിങ് സംഘത്തിനടുത്ത് എത്തിയ അക്രമികൾ ഞായറാഴ്ച രാത്രി 12 മണിയോടെ സെൽഫി എടുക്കാൻ ആവശ്യപ്പെട്ടാണ് തർക്കം തുടങ്ങിയത്. യാതൊരു പരിചയവുമില്ലാത്ത ഇവർക്കൊപ്പം സെൽഫി എടുക്കാൻ സിനിമാസംഘം സമ്മതിച്ചില്ല. ഇതേത്തുടർന്ന് മദ്യപിച്ചെത്തിയ സംഘം സിനിമാക്കാരെ കൈയേറ്റം ചെയ്തു. അവർ പോലീസിനെ വിവരം അറിയിച്ചു.

പട്രോളിങ്ങിൽ ഉണ്ടായിരുന്ന എസ്.ഐ. സജയ് മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി. ഇവരെ പറഞ്ഞുവിടാനുള്ള നയപരമായ ഇടപെടൽ പോലീസ് നടത്തിയെങ്കിലും അവർ പോലീസിനോട് തട്ടിക്കയറുകയായിരുന്നു. ഇതിനിടെയാണ് സുധീഷ് എന്ന പോലീസുകാരനെ ഇവർ മർദിച്ചത്.

ഉടൻതന്നെ എസ്.ഐ. വെള്ളൂർ, കടുത്തുരുത്തി എന്നിവിടങ്ങളിലെ പോലീസിനെകൂടി വിളിച്ചുവരുത്തി. അവർ സ്ഥലത്തെത്തി പ്രശ്നം പറഞ്ഞുതീർക്കാൻ ശ്രമിച്ചെങ്കിലും വെള്ളൂർ സി.ഐ. ദീപുവിനോട് തട്ടിക്കയറി. സംഭവത്തെ തുടർന്ന് പോലീസ് ഇവരെ അറസ്റ്റുചെയ്തു. സി.ഐ.ബിൻസ് ജോസഫ്, എസ്.ഐ. ശരണ്യ എസ്.ദേവൻ എന്നിവർ സംഘത്തിലുണ്ടായി. മർദനമേറ്റ പോലീസുദ്യോഗസ്ഥനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Latest News

“കോവിഡ് പ്രധിരോധം സംസ്ഥാന സർക്കാർ പരാജയപ്പെട്ടു പ്രധാനമന്ത്രി ഇടപെടണം കുരുവിള മാത്യൂസ്

പാലക്കാട്: കോവിഡ് വ്യാപനം ഫലപ്രദമായി തടയുന്നതിൽ സംസ്ഥാന സർക്കാർ ദയനീയമായി പരാജയപ്പെട്ടിരിക്കയാണന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ ഡി ഏ സംസ്ഥാന നിർവാഹ...

More News