Thursday, July 29, 2021

മണിപ്പാറയിൽ വീണ്ടും അജ്ഞാത ജീവിയുടെ അക്രമണം; കഴിഞ്ഞ ഒരു മാസത്തിനിടയിൽ പത്തിലധികം ആടുകൾ, ഇരുപതോളം മുയലുകൾ, കോഴികൾ തുടങ്ങിയവയെ അജ്ഞാതജീവി കൊന്നിരുന്നു

Must Read

ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിലെ മണിപ്പാറയിൽ വീണ്ടും അജ്ഞാത ജീവിയുടെ അക്രമണം. മണിപ്പാറ വില്ലേജ് ഓഫീസിനു സമീപത്തെ കണ്ടശാംകുന്നേൽ ബിജുവിന്റെ ആടുകളെയാണ് തിങ്കളാഴ്ച രാത്രി ആക്രമിച്ചത്. ഒരാടിനെ കൊല്ലുകയും മറ്റൊന്നിനെ മുറിവേൽപ്പിക്കുകയും ചെയ്തു. ആടുകളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാർ വലിപ്പമുള്ള ജീവി ഓടിപ്പോകുന്നത് കണ്ടതായി പറയുന്നു.

ഉളിക്കൽ മൃഗാസ്പത്രിയിലെ ഡോക്ടർ സ്ഥലത്തെത്തി ആടിനെ പോസ്റ്റ് മോർട്ടം ചെയ്തു. അഡ്വ. സജീവ് ജോസഫ് എം.എൽ.എ., ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ പി.സി.ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം ബേബി തോലാനി, ജോസ് പൂമല തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. പാടാംകവലയിയിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽനിന്ന്‌ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. അമേരിക്കൻപാറ, മണിപ്പാറപ്രദേശത്ത് കഴിഞ്ഞ ഒരു മാസത്തിനിടയിൽ പത്തിലധികം ആടുകൾ, ഇരുപതോളം മുയലുകൾ, കോഴികൾ തുടങ്ങിയവയെ അജ്ഞാതജീവി കൊന്നിരുന്നു. പലരുടേയും ഉപജീവനമാർഗമാണ് ഇല്ലാതായത്.

പട്ടി, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളും നഷ്ടമായി. വനംവകുപ്പുദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും ജീവിയെ കണ്ടെത്താനായില്ല. കുറച്ചുദിവസമായി ഇല്ലാതിരുന്ന ആക്രമണമാണ് വീണ്ടും തുടങ്ങിയിരിക്കുന്നത്. അജ്ഞാതജീവിയുടെ ആക്രമണം പതിവായിട്ടും ജീവിയെ പിടികൂടാനുള്ള സംവിധാനങ്ങൾ ഒരുക്കാത്ത അധികൃതരുടെ നടപടിക്കെതിരേ ജനരോഷം ഉയർന്നിട്ടുണ്ട്.ആടിനെ കൊന്നുവനംവകുപ്പ് നടപടിയെടുക്കണം -അഡ്വ. സജീവ് ജോസഫ്

:മണിപ്പാറ, അമേരിക്കൻപാറ ഭാഗത്ത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി കഴിഞ്ഞ ഒരു മാസമായി അജ്ഞാതജീവിയുടെ ആക്രമണം തുടരുകയാണ്. ജീവിയെ കണ്ടെത്തുന്നതിനുള്ള ശക്തമായ പരിശോധനയ്ക്ക് വനംവകുപ്പുദ്യോഗസ്ഥർ നടപടിയെടുക്കണം. ഇക്കാര്യം വനംമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. വളർത്തു മൃഗങ്ങൾ നഷ്ടമായവർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് നടപടി വേണം

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News