എടവണ്ണപ്പാറ: പോപുലർ ഫ്രണ്ട് ദേശീയ സെക്രട്ടറി നാസറുദ്ദീൻ എളമരത്തിെൻറ വീടിനു നേരെ ആക്രമണം. വീടിന് പിറകുവശത്തെ രണ്ട് ബെഡ് റൂമുകളുടെ ജനൽച്ചില്ലുകൾ തകർത്തു. രാത്രി വീട്ടിൽ ആളില്ലാത്ത സമയത്താണ് ആക്രമണം നടത്തിയത്. വീട്ടുകാരുടെ പരാതിയിൽ വാഴക്കാട് പൊലീസ് കേസെടുത്തു.
സംഭവത്തിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് എടവണ്ണപ്പാറ ഡിവിഷൻ കമ്മിറ്റി എളമരത്തും എടവണ്ണപ്പാറയിലും പ്രതിഷേധ പ്രകടനം നടത്തി. പോപുലർ ഫ്രണ്ട് ഈസ്റ്റ് ജില്ല പ്രസിഡൻറ് സിറാജുദ്ദീൻ, സെക്രട്ടറി അബ്ദുസ്സമദ്, ഏരിയ പ്രസിഡൻറ് മുസ്തഫ എന്നിവർ നേതൃത്വം നൽകി.
English summary
Attack on the house of Popular Front National Secretary Nasruddin Elamaram