Sunday, January 23, 2022

പന്തളം മാന്തുകയിൽ പോലീസുകാർക്ക് നേരെ ആക്രമണം

Must Read

പത്തനംതിട്ട: പന്തളം മാന്തുകയിൽ പോലീസുകാർക്ക് നേരെ ആക്രമണം. പരിക്കേറ്റ പന്തളം എസ്ഐ ഗോപൻ, സിവിൽ പോലീസ് ഓഫീസർ ബിജു എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പ്രദേശവാസിയായ അജി എന്ന ആൾ നൽകിയ പരാതി സംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.

ശനിയാഴ്ച ഒരുമണിയോടെയാണ് സംഭവം. പ്രദേശവാസികളായ രണ്ടുപേർ തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നങ്ങളെ തുടർന്നുള്ള പരാതി അന്വേഷിക്കാനാണ് പോലീസ് സംഘം എത്തിയത്. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം പരാതിക്കാരനേയും ആരോപണ വിധേയനേയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകാനാണ് പോലീസ് ശ്രമിച്ചത്. ഇതിനിടെ അജിയുടെ എതിർകക്ഷിയായ മനു, ഇയാളുടെ ബന്ധു അഞ്ചൽ സ്വദേശി രാഹുൽ എന്നിവർ പോലീസിനെ തടയുകയായിരുന്നു. ഇതിനിടെയുണ്ടായ പിടിവലിക്കിടെയാണ് പോലീസുകാർക്ക് പരിക്കേറ്റത്.

എസ്ഐ ഗോപന്റെ കാലിനും ബിജുവിന്റെ കൈയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരേയും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരൻ അജി, എതിർകക്ഷികളായ മനു, രാഹുൽ എന്നിവരെ സംഭവസ്ഥലത്തുനിന്ന് പോലീസ് സംഘം സ്റ്റേഷനിലെത്തിച്ചു. ഇതിൽ മനു, രാഹുൽ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി

Leave a Reply

Latest News

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ...

More News