Monday, April 12, 2021

ദേവികുളങ്ങരയിൽ ഡിവൈഎഫ്ഐ നേതാവിൻ്റെ വീടിനു നേരെ ആക്രമണം

Must Read

തെരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപി അവലോകന യോഗങ്ങളില്‍ ബിഡിജെഎസിന് വിമര്‍ശനം

തെരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപി അവലോകന യോഗങ്ങളില്‍ ബിഡിജെഎസിന് വിമര്‍ശനം. ബിഡിജെഎസ് മത്സരിച്ച പല മണ്ഡലങ്ങളിലും ബൂത്ത് ഏജന്റുമാരുടെ പട്ടിക പോലും മുന്‍കൂര്‍ ആയി നല്‍കിയില്ല. പിന്നീട്...

റഷ്യയുടെ സ്പുട്നിക് 5 വാക്സീന് ഇന്ത്യയിൽ ചില ഉപാധികളോടെ ഉപയോഗാനുമതി നൽകാൻ ശുപാർശ ചെയ്ത് വിദഗ്ധ സമിതി

ന്യൂഡൽഹി∙ റഷ്യയുടെ സ്പുട്നിക് 5 വാക്സീന് ഇന്ത്യയിൽ ചില ഉപാധികളോടെ ഉപയോഗാനുമതി നൽകാൻ ശുപാർശ ചെയ്ത് വിദഗ്ധ സമിതി. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനു...

കെ എം ഷാജി എംഎല്‍എയുടെ വീട്ടിൽ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു

കണ്ണൂര്‍: കെ എം ഷാജി എംഎല്‍എയുടെ വീട്ടിൽ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു. കണ്ണൂരിലെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. വിജിലന്‍സ് പരിശോധനയിലാണ് പണം കണ്ടെത്തിയത്....

കായംകുളം:-ദേവികുളങ്ങരയിൽ ഡിവൈഎഫ്ഐ നേതാവിൻ്റെ വീടിനു നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയിലാണ് മുപ്പതോളം വരുന്ന അക്രമിസംഘംമാരകായുധങ്ങളുമായിട്ടെത്തി വീടിൻ്റെ ജനൽച്ചില്ലുകൾ അടിച്ചു തകർത്തത്.

ഡിവൈഎഫ്ഐ ദേവികുളങ്ങര ഒന്നാം വാർഡ് യൂണിറ്റ് സെക്രട്ടറി പുളിമൂട്ടിൽ ചിറയിൽ സോണിയുടെ വീടിനു നേരെയാണ് ആക്രമണം നടന്നത്. മേഖലാ കമ്മിറ്റി സെക്രട്ടറി ബിജുരാജ്, വൈസ് പ്രസിഡന്റ് വിപിൻ രാജ് എന്നിവരുടെ ഇരുചക്രവാഹനങ്ങളാണ് അക്രമിസംഘം തല്ലിതകർത്തത്.

കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടുകൂടി വീടിനു സമീപം നിൽക്കുമ്പോഴാണ് യാതൊരു പ്രകോപനവുമില്ലാതെ മുപ്പതോളം വരുന്ന അക്രമിസംഘം തങ്ങളുടെ നേർക്ക് അക്രമം കാട്ടിയതെന്ന് സോണി പറയുന്നു. വൃദ്ധരായ മാതാപിതാക്കളും, ഭാര്യയും ഏഴു മാസം പ്രായമുള്ള കുഞ്ഞുമാണ് അക്രമം നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്നുള്ളു.

ആർഎസ്എസുകാരാണ് വീടാക്രമിച്ചതെന്ന് സോണി കായംകുളം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.പരാതിയെത്തുടർന്ന് പൊലീസ് സംഘം വീട് സന്ദർശിച്ച് മൊഴി രേഖപ്പെടുത്തി. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

അക്രമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ് യുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും, സമ്മേളനവും ചേരുമെന്ന് സംഭവസ്ഥലം സന്ദർശിച്ച ശേഷം ഡിവൈഎഫ്ഐ ഏരിയാ സെക്രട്ടറി പി പ്രേംജിത് പറഞ്ഞു.

English summary

Attack on DYFI leader’s house in Devikulangara

Leave a Reply

Latest News

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പ്രചാരണത്തില്‍ നിന്ന വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

കോൽക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പ്രചാരണത്തില്‍ നിന്ന വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. രണ്ട് വിവാദ പ്രസ്താവനകളിലെ വിശദീകരണത്തില്‍ അതൃപ്തി അറിയിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി....

More News