ഹൈദരാബാദിലെ ഹഫീസ് ബാബ നഗറില്‍ പട്ടാപ്പകല്‍ സ്ത്രീക്കു നേരെ ആക്രമണം

0

ഹൈദരാബാദ്: ഹൈദരാബാദിലെ ഹഫീസ് ബാബ നഗറില്‍ പട്ടാപ്പകല്‍ സ്ത്രീക്കു നേരെ ആക്രമണം. തിരക്കേറിയ റോഡിലൂടെ നടന്നുപോയ സ്ത്രീയെ അക്രമി കുത്തിവീഴ്ത്തി. മറ്റുള്ളവര്‍ നോക്കിനില്‍ക്കേയാണ് സ്ത്രീയുടെ നേരെ ക്രൂരമായ ആക്രമണമുണ്ടായത്. അക്രമി ഇവരെ പല തവണ കുത്തിയപ്പോഴും മറ്റുള്ളവര്‍ ഇടപെടാതെ നോക്കിനില്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

സയിദ് നൂര്‍ ബാനോ (48) എന്ന സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ ഉവൈസി ആശുപത്രിയില്‍ ചികിത്സയിലാണ് വിധിവയായ സയിദ് നൂര്‍ ബാനോ പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്കൊപ്പമാണ് കഴിയുന്നത്.

അക്രമി തന്റെ അമ്മയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്ന് ഇവരുടെ മകള്‍ പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് ഇയാള്‍ക്കെതിരെ പോലീസില്‍ പരാതിയും നല്‍കിയിരുന്നുവെന്ന് മകള്‍ പറഞ്ഞു.

സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. മുന്‍പ് പ്രതിക്കെതിരെ പരാതി നല്‍കിയിരുന്നുവെങ്കിലും പിന്നീട് രണ്ടു പേരും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തി കേസ് പിന്‍വലിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here