Sunday, November 28, 2021

പട്ടാപ്പകൽ വീട്ടമ്മയ്ക്ക് നേരെ നാലംഗ സംഘത്തിന്റെ ആക്രമണം

Must Read

പട്ടാപ്പകൽ വീട്ടമ്മയ്ക്ക് നേരെ നാലംഗ സംഘത്തിന്റെ ആക്രമണം. വീട്ടുമുറ്റത്തെത്തിയ അക്രമിസംഘം വീട്ടമ്മയുടെ തലയിൽ തുണിയിട്ടശേഷം മുളകുപൊടിയും അരിപ്പൊടിയും മുഖത്തേക്ക് എറിഞ്ഞുവെന്നാണ് പരാതി. കൊല്ലാട് ഷാപ്പുംപടിക്കു സമീപം കളങ്കുന്നേൽ അലക്സ് തോമസിന്റെ ഭാര്യ സവിത അലക്‌സിനു നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം. ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

വീടിന്റെ പിന്നിൽ അടുക്കളഭാഗത്തെ പറമ്പിൽ മാലിന്യങ്ങൾ കളയുന്നതിനു പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണമെന്നു സവിത പൊലീസിനു മൊഴിനൽകി. 4 പേരിൽ ഒരാൾ അടുത്തെത്തി തലയും മുഖവും മൂടുംവിധം ഒരു തുണി വലിച്ചെറിഞ്ഞു. ഉടൻ തന്നെ അവർ മുളകുപൊടിയും അരിപ്പൊടിയും മുഖത്തും തലയിലുമായി വാരിയെറിഞ്ഞു. വന്നവരിൽ ഒരാൾ പെൺവേഷം കെട്ടിയിരുന്നു. ബഹളംവച്ചതോടെ അവർ എല്ലാവരും കടന്നുകളഞ്ഞു.

സംഭവസമയത്ത് ഇവരുടെ ഭർത്താവും മകനും വീട്ടിലുണ്ടായിരുന്നു. എന്നാൽ അവർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞു. അക്രമികൾ മുളകുപൊടി പൊതിഞ്ഞു കൊണ്ടുവന്നതായി സംശയിക്കുന്ന പത്രക്കടലാസ് പൊലീസ് കണ്ടെടുത്തു. ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ റിജോ പി.ജോസഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇതേസമയം, വീട്ടമ്മ പറയുന്ന രീതിയിലുള്ള ആക്രമണത്തിന്റെ ലക്ഷണങ്ങൾ പ്രാഥമികാന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News