Sunday, November 28, 2021

ഡൽഹിയിലെ അന്തരീക്ഷ വായുവിന്‍റെ നിലവാരം വളരെ മോശമെന്ന് സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ്

Must Read

ഡൽഹിയിലെ അന്തരീക്ഷ വായുവിന്‍റെ നിലവാരം വളരെ മോശമെന്ന് സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് (സഫർ). കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സഫർ.

ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​നു ശേ​ഷം വാ​യു​മ​ലി​നീ​ക​ര​ണം കൂ​ടു​മെ​ന്നും സ​ഫ​ർ പ​റ​യു​ന്നു. 2019 ൽ ​ഉ​പ​യോ​ഗി​ച്ച പ​ട​ക്ക​ത്തി​ന്‍റെ 50 ശ​ത​മാ​നം ഉ​പ​യോ​ഗി​ച്ചാ​ൽ​പോ​ലും മ​ല​നീ​ക​ര​ണ തോ​ത് ഉ​യ​രു​മെ​ന്നാ​ണ് സ​ഫ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഗു​രു​ത​ര​മാ​യ നി​ല​യി​ലേ​ക്ക് വാ​യു മ​ലി​നീ​ക​ര​ണം മാ​റാ​ൻ ഇ​ട​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ (303) മോ​ശം അ​വ​സ്ഥ​യി​ലാ​ണ് ബു​ധ​നാ​ഴ്ച (314) ന​ഗ​ര​ത്തി​ലെ അ​ന്ത​രീ​ക്ഷ വാ​യു. കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് പു​റ​ത്തി​റ​ക്കി​യ ബു​ള്ള​റ്റി​ൻ പ്ര​കാ​രം വ​ള​രെ മോ​ശം വി​ഭാ​ഗ​ത്തി​ലാ​ണ് അ​ന്ത​രീ​ക്ഷ വാ​യു​വി​ന്‍റെ നി​ല​വാ​രം.

പൂ​ജ്യം മു​ത​ൽ 500 വ​രെ​യു​ള്ള പോ​യി​ന്‍റു​ക​ളാ​യാ​ണ് അ​ന്ത​രീ​ക്ഷ വാ​യു​വി​ന്‍റെ നി​ല​വാ​രം അ​ള​ക്കു​ന്ന​ത്. പൂ​ജ്യ​ത്തി​ൽ നി​ന്നും മു​ക​ളി​ലേ​ക്ക് പോ​കു​ന്ന​ത് അ​നു​സ​രി​ച്ച് വാ​യു​വി​ന്‍റെ നി​ല​വാ​രം കു​റ​ഞ്ഞു വ​രു​ന്നു. പൂ​ജ്യം മു​ത​ൽ 50 വ​രെ​യു​ള്ള സം​ഖ്യ​ക​ൾ മി​ക​ച്ച അ​ന്ത​രീ​ക്ഷ വാ​യു​വി​നെ സൂ​ചി​പ്പി​ക്കു​ന്നു.

51 മു​ത​ൽ 100 വ​രെ​യാ​ണ് സൂ​ചി​ക​യെ​ങ്കി​ൽ വാ​യു​വി​ന്‍റെ നി​ല​വാ​രം തൃ​പ്തി​ക​ര​മാ​ണ്. 101നും 200 ​നും ഇ​ട​യി​ൽ സൂ​ചി​ക വ​ന്നാ​ൽ വാ​യു​വി​ന്‍റെ നി​ല​വാ​രം ശ​രാ​ശ​രി​യി​ൽ എ​ത്തി നി​ൽ​ക്കു​ന്നു​വെ​ന്ന് മ​ന​സി​ലാ​ക്കാം. 200 മു​ത​ൽ 300 വ​രെ മോ​ശ​മെ​ന്നും 300നും 400​നും ഇ​ട​യി​ൽ എ​ത്തി​യാ​ൽ വ​ള​രെ മോ​ശ​മെ​ന്നും 400ന് ​മു​ക​ളി​ലേ​ക്ക് പോ​യാ​ൽ അ​പ​ക​ട​ക​രം എ​ന്നു​മാ​ണ് മ​ന​സി​ലാ​ക്കേ​ണ്ട​ത്.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News