Saturday, July 24, 2021

രാവിലെ തുറന്ന അതിരപ്പിള്ളി വ്യൂ പോയിന്റ്, തിരക്ക് കാരണം അടച്ചു

Must Read

അതിരപ്പിള്ളി: സഞ്ചാരികൾ കൂടിയതോടെ അതിരപ്പിള്ളി വ്യൂ പോയിന്റിൽനിന്ന് വെള്ളച്ചാട്ടം കാണാൻ തിങ്കളാഴ്ച രാവിലെ മുതൽ അനുമതി നൽകി. എന്നാൽ, തിരക്ക് നിയന്ത്രണാതീതമായതിനെത്തുടർന്ന് അനുമതി റദ്ദാക്കി, അടയ്ക്കുകയും ചെയ്തു. വെള്ളച്ചാട്ടം കാണാൻ അനുവദിക്കാത്തതിനാൽ സന്ദർശകരും വനപാലകരും തമ്മിൽ തർക്കങ്ങൾ പതിവായതിനെത്തുടർന്നാണ് വ്യൂപോയിന്റിൽനിന്ന്‌ വെള്ളച്ചാട്ടം കാണാൻ അനുവാദം നൽകിയത്. വാഹനങ്ങൾ ടിക്കറ്റ് കൗണ്ടറിനു മുമ്പിൽ യാത്ര അവസാനിപ്പിച്ചശേഷം കാൽനടയായിട്ടാണ് സഞ്ചാരികൾ വ്യൂപോയിന്റിൽ എത്തിയിരുന്നത്. ഇതേക്കുറിച്ച് കൂടുതൽ പേരിലേക്ക് വാർത്ത പരന്നതും മഴക്കാലത്ത് വെള്ളച്ചാട്ടങ്ങൾ നിറഞ്ഞൊഴുകാനാരംഭിച്ചതുമാണ് തിരക്ക് കൂടാൻ കാരണം.

Leave a Reply

Latest News

കുറ്റവാളികളെ ഏത് രാഷ്ട്രീയക്കാരായാലും സംരക്ഷിക്കില്ല;കരുവന്നൂർ ബാങ്ക് തെറ്റായ കാര്യമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: ക​രു​വ​ന്നൂ​ർ ബാ​ങ്ക് തെ​റ്റാ​യ കാ​ര്യ​മാ​ണ് ചെ​യ്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ത് ഗൗ​ര​വ​മാ​യി സ​ർ​ക്കാ​ർ കാ​ണു​ന്നു​ണ്ട്. ഭ​ര​ണ​സ​മി​തി​യെ പി​രി​ച്ചു​വി​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. അ​ന്വേ​ഷ​ണം കൃ​ത്യ​ത​യോ​ടെ...

More News