Monday, December 6, 2021

നിരത്തിലോടുന്ന വാഹനങ്ങളിൽ നിറയ്ക്കുന്ന പെട്രോളിന് വിമാനത്തിൽ ഉപയോഗിക്കുന്ന എ.ടി.എഫ്. ഇന്ധനത്തെക്കാൾ 30 ശതമാനം അധികവില

Must Read

മുംബൈ:നിരത്തിലോടുന്ന വാഹനങ്ങളിൽ നിറയ്ക്കുന്ന പെട്രോളിന് വിമാനത്തിൽ ഉപയോഗിക്കുന്ന എ.ടി.എഫ്. ഇന്ധനത്തെക്കാൾ 30 ശതമാനം അധികവില. ഡൽഹിയിൽ കിലോലിറ്ററിന് 79,020.16 രൂപയാണ് (ഏവിയേഷൻ ടർബൈൻ ഫ്യുവൽ) എ.ടി.എഫ്. വില. അതായത് ലിറ്ററിന് 79 രൂപ മാത്രം! പെട്രോളിന് ഇവിടെ ലിറ്ററിന് 105.84 രൂപയും. 26.84 രൂപ അധികം. -33.97 ശതമാനം ഉയർന്ന തുക.

പെട്രോൾ, ഡീസൽ വില കുതിച്ചുയരുകയാണ്. ഞായറാഴ്ച പെട്രോൾ ലിറ്ററിന് 34 പൈസയും ഡീസൽ 35 പൈസയും കൂട്ടി. തുടർച്ചയായി നാലാം ദിവസമാണ് വർധന.

  • കേരളം, കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡിഷ, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, ചത്തീസ്ഗഢ്, ബിഹാർ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ലഡാക്കിലും ഡീസൽവില 100 കടന്നു. ഒരിടവേളയ്ക്കുശേഷം സെപ്റ്റംബർ 24 മുതലാണ് ഡീസൽവില വീണ്ടും ഉയർന്നുതുടങ്ങിയത്. 28മുതൽ പെട്രോൾ വിലയും. അതിനുശേഷം 16 തവണയായി പെട്രോളിന് 4.65 രൂപയും 19 തവണയായി ഡീസലിന് 5.95 രൂപയും കൂടി. മേയ് നാലിനും ജൂലായ് 17-നും ഇടയിൽ പെട്രോളിന് 11.44 രൂപയും ഡീസലിന് 9.14 രൂപയും വർധിപ്പിച്ചിരുന്നു.

മൂന്നുദിവസമായി അന്താരാഷ്ട്രവിപണിയിൽ അസംസ്കൃത എണ്ണവിലയിൽ വലിയ മാറ്റമുണ്ടായിട്ടില്ല. ബാരലിന് 84 ഡോളറിനും 85 ഡോളറിനും ഇടയിലാണിത്. ഞായറാഴ്ച ബ്രെന്റ് ക്രൂഡ് വില ബാരലിന് 84.80 ഡോളറാണ്. ഒരു മാസം മുമ്പിത് 73.51 ഡോളറായിരുന്നു.

സംസ്ഥാനങ്ങളിലെ പെട്രോൾ, ഡീസൽ നിരക്കുകൾ

സംസ്ഥാനം സ്ഥലം പെട്രോൾ വില(രൂപ) ഡീസൽ വില(രൂപ)

രാജസ്ഥാൻ ഗംഗാനഗർ 117.86 105.95

മഹാരാഷ്ട്ര മുംബൈ 111.77 102.52

ഡൽഹി ഡൽഹി 105.84 94.57

പശ്ചിമബംഗാൾ കൊൽക്കത്ത 106.43 97.68

തമിഴ്നാട് ചെന്നൈ 103.01 98.92

കേരളം കൊച്ചി 106.5 99.83

കേരളം തിരുവനന്തപുരം 108.09 101.67

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News