Friday, November 27, 2020

ബിഹാറില്‍ എന്‍‍ഡിഎയും മഹാസഖ്യവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 119 സീറ്റില്‍ എന്‍ഡിഎ, 116 സീറ്റില്‍ മഹാസഖ്യം

Must Read

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു....

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ്...

പാറ്റ്ന: ബിഹാറില്‍ എന്‍‍ഡിഎയും മഹാസഖ്യവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 119 സീറ്റില്‍ എന്‍ഡിഎ, 116 സീറ്റില്‍ മഹാസഖ്യംഎൻ ഡി എ സംഖ്യത്തിൽ ബിജെപിയാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. ഇടതുപക്ഷ സ്ഥാനാർത്ഥികൾ 6 സീറ്റിൽ മുന്നേറുകയാണ്.
ബിഹാർ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടുകളെണ്ണി തുടങ്ങിയപ്പോൾ മഹാസഖ്യത്തിന് ശുഭസൂചന. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണൽ അരമണിക്കൂർ പിന്നിടുമ്പോൾ ആർജെഡിയും ബിജെപിയും ആണ് ഏറ്റവും കൂടുതൽ മുന്നിട്ട് നിൽകുന്നത്.

രാവിലെ 8.25ലെ ലീഡ് നില അനുസരിച്ച് മഹാസഖ്യം 42 സീറ്റിലും എൻഡിഎ 24 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. പോസ്റ്റൽ വോട്ടുകളുടെ അടിസ്ഥാനത്തിൽ ഫലം ഉറപ്പിച്ചു പറയാൻ സാധിക്കില്ലെങ്കിലും തപാൽ വോട്ടുകളിലുണ്ടായ ആർജെഡി മുന്നേറ്റം ശ്രദ്ധേയമായി രാഷ്ട്രീയ നിരീക്ഷകർ കാണുന്നു. പോസ്റ്റൽ വോട്ടുകളിൽ ജെഡിയു പിന്നിൽ പോയതും ബിജെപി മുന്നേറുന്നതും ശ്രദ്ധേയമാണ്. ചിരാഗ് പാസ്വാനെ മുന്നിൽ നിർത്തിയുള്ള രാഷ്ട്രീയ നീക്കം ഭരണകക്ഷിയായ ജെഡിയുവിനെ വെട്ടിലാക്കി എന്ന സൂചനയാണ് ആദ്യഘട്ടത്തിൽ പുറത്തു വരുന്നത്. 

ഏഴ് കോടി വോട്ടർമാരാണ് ബിഹാർ തെരഞ്ഞെടുപ്പിൽ ഇക്കുറി വോട്ട് ചെയ്തത്. 243 അംഗ ബിഹാർ നിയമസഭയിൽ 122 ആണ് അധികാരം നേടാൻ വേണ്ട മാന്ത്രികസംഖ്യ. എൻഡിഎയിൽ ജെഡിയു  115 സീറ്റിലും, ബിജെപി 110 സീറ്റിലും മുകേഷ് സഹാനിയുടെ വിഐപി പാർട്ടി 11 സീറ്റിലും ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച ഏഴ് സീറ്റിലുമാണ് ഭരിച്ചത്.

നിതീഷുമായുള്ള ഭിന്നതയെ തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കുന്ന ചിരാഗ് പാസ്വാൻ്റെ ലോക് ജനശക്തി പാർട്ടി 134 സീറ്റിലാണ് മത്സരിക്കുന്നത്. മഹാസഖ്യത്തിൽ 144 സീറ്റുകളിൽ തേജസ്വി യാദവ് നയിക്കുന്ന ആർജെഡി മത്സരിക്കുമ്പോൾ കോൺഗ്രസ് 70 സീറ്റിലും സിപിഐഎംഎൽ 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഎം നാല് സീറ്റിലും മത്സരിക്കുന്നു.

English summary

At the first sign, the Grand Alliance jumped to 70 seats

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. രാജി ​ഗവർണർ ജ​ഗ്‍ദീപ് ധങ്കർ സ്വീകരിച്ചു. സംസ്ഥാന...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. രജൗരിയിലെ സുന്ദർബനി സെക്‌ടറിലാണ് പാക് പ്രോകോപനമുണ്ടായത്. അതിർത്തിയിൽ...

മറഡോണയുടെ മൃതദേഹം സംസ്കരിച്ചു

ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് വിടചൊല്ലി കായിക ലോകം. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മറഡോണയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ബെല്ല വിസ്തയിൽ അന്ത്യവിശ്രമംകൊള്ളുകയാണ്...

സ്വപ്നയുടെ ശബ്ദരേഖ അന്വേഷണം അനിശ്ചിതത്വത്തില്‍; മൊഴിയെടുക്കാന്‍ അനുമതി നല്‍കാതെ കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍. കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് മറുപടി നല്‍കി. അന്വേഷണ സംഘം കോടതിയെ സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാട്....

More News