വാശിയേറിയ പോരാട്ടത്തിനൊടുവിൽ കൂറ്റൻ അണലിയെ ഒന്നോടെ വിഴുങ്ങി മൂർഖൻ പാമ്പ്

0

വാശിയേറിയ പോരാട്ടത്തിനൊടുവിൽ കൂറ്റൻ അണലിയെ ഒന്നോടെ വിഴുങ്ങി മൂർഖൻ പാമ്പ്. അഞ്ച് അടിയോളം നീളമുള്ള അണലിയെ ആണ് മൂർഖൻ ഒറ്റയടിക്ക് അകത്താക്കിയത്. ഗുജറാത്തിലെ വഡോഡദരയിലുള്ള മധു ഫാമിലാണ് സംഭവം നടന്നത്. ആറടിയോളം നീളമുള്ള മൂർഖൻ പാമ്പാണ് അഞ്ച് അടി നീളമുള്ള റസ്സൽ വൈപർ വിഭാഗത്തിൽപ്പെട്ട അണലിയെ ഭക്ഷിച്ചത്.

ഫാമിലുള്ളവർ അറിയിച്ചതനുസരിച്ച് ഇവിടെയെത്തിയ വന്യജീവി എസ്ഒഎസ് പ്രവർത്തകരാണ് പാമ്പിനെ പിന്നീട് ഇവിടെ നിന്ന് സുരക്ഷിതമായി നീക്കം ചെയ്തത്. ഏറെ സമയമെടുത്താണ് മൂർഖൻപാമ്പ് അണലിയെ വിഴുങ്ങിയത്. പിടികൂടിയ മൂർഖൻ പാമ്പിനെ പിന്നീട് വനപ്രദേശത്തുകൊണ്ടുപോയി തുറന്നുവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here