Monday, September 28, 2020

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിന്റെ വിചാരണ നിർണായക ഘട്ടത്തിൽ; ഇനി വിസ്തരിക്കാനുള്ള 200ഓളം സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ ഇന്ന് കോടതിക്ക് കൈമാറും; ഇരയായ നടിയെ 13-ദിവസമാണ് പ്രതിഭാഗം ക്രോസ് വിസ്താരം ചെയ്തത്; ദിലീപിന് നടിയോടുള്ള വ്യക്തി വിരോധമായിരുന്നു കൃത്യത്തിനു കാരണമെന്ന സാക്ഷിമൊഴികൾ പ്രോസിക്യൂഷന് അനുകൂലമായി ലഭിച്ചെന്നാണ് സൂചന

Must Read

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി. എം. മനോജിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കത്തിൽ...

പുതിയ Q5 സ്‌പോര്‍ട്‌ബാക്കുമായി ഔഡി

പുതിയ Q5 സ്‌പോര്‍ട്‌ബാക്കുമായി എത്തിയിരിക്കുകയാണ് ഔഡി. നിരവധി സവിശേഷതകളുമായാണ് പുതിയ Q5 സ്‌പോര്‍ട്‌ബാക്ക് എത്തുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഔഡി വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ എഞ്ചിന്‍ 2.0...

ടെക്‌നോ സ്പാര്‍ക്ക് 6 സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍

  ടെക്‌നോ സ്പാര്‍ക്ക് 6 സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. മീഡിയടെക് ഹീലിയോ ജി 70 SoC പ്രോസസറുമായാണ് ഈ പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വരുന്നത്.ഡ്യുവല്‍ നാനോ സിം...

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ക്രമിച്ച കേസിന്റെ വിചാരണ നിർണായക ഘട്ടത്തിൽ. ഇരയായ നടിയെ 13-ദിവസമാണ് പ്രതിഭാഗം ക്രോസ് വിസ്താരം ചെയ്തത്. ദിലീപിന് നടിയോടുള്ള വ്യക്തി വിരോധമായിരുന്നു കൃത്യത്തിനു കാരണമെന്ന സാക്ഷിമൊഴികൾ പ്രോസിക്യൂഷന് അനുകൂലമായി ലഭിച്ചെന്നാണ് സൂചന.

ഇനി വിസ്തരിക്കാനുള്ള 200ഓളം സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ ഇന്ന് കോടതിക്ക് കൈമാറും.

ലോക്ക്ഡൗണും കൊവിഡും നിരവധി തടസ്സങ്ങൾ ഉണ്ടാക്കിയെങ്കിലും ദിലീപ് ഉൾപ്പെട്ട കൊട്ടേഷൻ ബലാത്സംഗ കേസിൽ ജനുവരിയോടെ വിധി പറയാനാണ് സുപ്രീം കോടതി നൽകിയ ആദ്യശാസനം. അപൂർവങ്ങളിൽ അപൂർവമായ ഈ കേസിന്റെ വിധി എന്താകുമെന്ന ആകാംഷയിലാണ് സിനിമ ലോകവും കേരളവും.

മഞ്ജു വാര്യരുടെ ഈ വെളിപ്പെടുത്തൽ വന്നപ്പോൾ മുതൽ നടിയെ ആക്രമിച്ചതിന് പിന്നിൽ ദിലീപിന്റെ പങ്കിനെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും ചർച്ചകൾ ഉണ്ടായി. എന്നാൽ സുനിൽ കുമാർ അടക്കം 7 പ്രതികളെ ഉൾപ്പെടുത്തി ആദ്യ കുറ്റപത്രം പൊലീസ് നൽകിയപ്പോൾ കേസ് അവസാനിച്ചെന്നായിരുന്നു ഏവരും കരുതിയത്. പക്ഷെ ഗൂഢാലോചനയിൽ അന്വേഷണം തുടങ്ങുകയായിരുന്നു പോലീസ് അപ്പോൾ.

ജൂൺ 28-നായിരുന്നു ദിലീപിനെ ചോദ്യം ചെയ്യാൻ പോലീസ് വിളിച്ചത്. ചോദ്യം ചെയ്യൽ 13 മണിക്കൂർ നീണ്ടതോടെ ആലുവ പോലീസ് ക്ലബിന് മുന്നിൽ സിനിമാക്കാരുടെ ഒഴുക്കായി. ഒടുവിൽ പോലീസ് ദിലീപിനെ വിട്ടയച്ചെങ്കിലും ജൂലൈ 10-ന് വൈകിട്ട് ആ വാർത്ത വന്നു. സിനിമ കഥയെ വെല്ലുന്ന ബലാത്സംഗ കേസിൽ ദിലീപ് അറസ്റ്റിലായി.

85 ദിവസത്തെ ജയിൽ വാസത്തിനു ശേഷം ആണ് ദിലീപ് പുറത്തിറങ്ങിയത്. പിന്നീട് അങ്ങോട്ട് നിരന്തര നിയമപോരാട്ടം ആയിരുന്നു. 2017നവംബറിൽ കുറ്റപത്രം നൽകിയ കേസിൽ വിചാരണ തുടങ്ങാൻ 2020ജനുവരി വരെ കാത്തിരിക്കേണ്ടി വന്നു.ഇതിനിടെ 21ലേറെ ഹർജികൾ ദിലീപും കൂട്ട് പ്രതികളും വിവിധ കോടതിയിൽ നൽകിയെങ്കിലും പലതും കോടതി തള്ളി.

355 സാക്ഷികളുള്ള കേസിൽ മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ അടക്കം 41സാക്ഷികളുടെ വിസ്താരം പൂർത്തിയായി ഇനി ഭാമ, സിദ്ദിഖ്, മുകേഷ് അടക്കം 200ലേറെ സാക്ഷികളെ വിസ്‌തരിക്കേണ്ടതുണ്ട്. ഇടവേള ബാബു അടക്കം മൊഴി മാറ്റിയെങ്കിലും മഞ്ജു വാര്യർ ഉൾപ്പടെയുള്ളവർ നൽകിയ മൊഴികൾ പ്രോസിക്യൂഷന് ആത്മവിശ്വാസം കൂട്ടുന്നുണ്ട്.

English summary

At the crucial stage of the trial of the case where the actress was abducted and arranged. The victim actress was cross-examined by the respondent for 13 days. It is learned that the prosecution has received testimonies that Dileep was personally hostile towards the actress.

Leave a Reply

Latest News

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി. എം. മനോജിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കത്തിൽ...

പുതിയ Q5 സ്‌പോര്‍ട്‌ബാക്കുമായി ഔഡി

പുതിയ Q5 സ്‌പോര്‍ട്‌ബാക്കുമായി എത്തിയിരിക്കുകയാണ് ഔഡി. നിരവധി സവിശേഷതകളുമായാണ് പുതിയ Q5 സ്‌പോര്‍ട്‌ബാക്ക് എത്തുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഔഡി വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ എഞ്ചിന്‍ 2.0 ലിറ്റര്‍ ടര്‍ബോ ഡീസലായിരിക്കും, ഇത് 204...

ടെക്‌നോ സ്പാര്‍ക്ക് 6 സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍

  ടെക്‌നോ സ്പാര്‍ക്ക് 6 സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. മീഡിയടെക് ഹീലിയോ ജി 70 SoC പ്രോസസറുമായാണ് ഈ പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വരുന്നത്.ഡ്യുവല്‍ നാനോ സിം വരുന്ന ടെക്‌നോ സ്പാര്‍ക്ക് 6 ആന്‍ഡ്രോയിഡ്...

പതിനാല് വയസുകാരനായ സഞ്ജുവിനോട് അടുത്ത ധോണി ആകുമെന്ന് പറഞ്ഞിരുന്നതായി ശശി തരൂര്‍

  പതിനാല് വയസുകാരനായ സഞ്ജുവിനോട് അടുത്ത ധോണി ആകുമെന്ന് പറഞ്ഞിരുന്നതായി ശശി തരൂര്‍. ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സിന്റെ ഐതിഹാസികമായ ജയത്തിന് പിന്നാലെയാണ് പ്രതികരണവുമായി സഞ്ജുവിന്റെ ജന്മനാടായ തിരുവനന്തപുരം എംപി കൂടിയായ ശശി തരൂര്‍ രംഗത്ത്...

കോൺഗ്രസ് പുന:സംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും വിഴുപ്പലക്കലിന് ഇല്ലെന്ന് കെ മുരളീധരൻ

കോഴിക്കോട്: കോൺഗ്രസ് പുന:സംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും വിഴുപ്പലക്കലിന് ഇല്ലെന്ന് കെ മുരളീധരൻ. പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള തന്റെ രാജി യുഡിഎഫിൽ പ്രതിസന്ധി ഉണ്ടാക്കില്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

More News